Latest NewsIndiaInternational

റിപ്പബ്ലിക് ദിനത്തിൽ ഓസ്ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ ഖാലിസ്ഥാന്‍ ആക്രമണം: രണ്ടുപേർ അറസ്റ്റിൽ

കാന്‍ബെറ : ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്ക് നേരെ ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ ഇന്ത്യന്‍ ദേശീയ പതാകയുമായി സഞ്ചരിച്ചവര്‍ക്ക് നേരെയായിരുന്നു ഖാലിസ്ഥാന്‍ ആക്രമണം. ഖാലിസ്ഥാന്‍ പതാകയുമായെത്തിയ ഒരുകൂട്ടം അക്രമികള്‍ ഇന്ത്യക്കാരെ മര്‍ദ്ദിക്കുകയും ഇന്ത്യന്‍ ദേശീയ പതാക നശിപ്പിക്കുകയും ചെയ്തു.

ആക്രമണത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു. രണ്ട് ഖാലിസ്ഥാൻ അക്രമികളെ വിക്ടോറിയ പൊലീസ് അറസ്റ്റ് ചെയ്തു. ഇതാദ്യമല്ല ഇന്ത്യക്കാർക്കും ഇന്ത്യയുടെ പേരിലുള്ള വസ്തുക്കൾക്കും നേരെ ഖാലിസ്ഥാനികൾ ആക്രമണം നടത്തുന്നത്. കഴിഞ്ഞയാഴ്ച മെല്‍ബണിലെ സ്വാമി നാരായണ്‍ ക്ഷേത്രം ഖാലിസ്ഥാന്‍ അനുകൂലികള്‍ ആക്രമിച്ചിരുന്നു. ക്ഷേത്രത്തിന്റെ ചുവരുകളില്‍ ഇവര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയിരുന്നു.

സംഭവത്തെത്തുടർന്ന് സ്വാമി നാരായണ്‍ ക്ഷേത്രത്തിലും മെല്‍ബണിലെ ഇസ്കോണ്‍ കൃഷ്ണ ക്ഷേത്രത്തിലും ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ മന്‍പ്രീത് വോഹ്‌റ ഇന്നലെ സന്ദര്‍ശനം നടത്തി. ഇസ്കോണ്‍ കൃഷ്ണ ക്ഷേത്രത്തിന് നേരെയും അടുത്തിടെ ഖാലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button