KottayamLatest NewsKeralaNattuvarthaNews

കെ​എ​സ്ആ​ർ​ടി​സി ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് അപകടം : വി​ദ്യാ​ർ​ത്ഥിനി മ​രി​ച്ചു

വ​ള്ളി​ച്ചി​റ നെ​ല്ലി​യാ​നി തെ​ക്കേ​നെ​ല്ലി​യാ​നി​യി​ൽ സു​ധീ​ഷി​ന്‍റെ മ​ക​ൾ വി​ഷ്ണു​പ്രി​യ​യാ​ണ് (12) മ​രി​ച്ച​ത്

കോ​ട്ട​യം: പാ​ലാ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർത്ഥിനി മ​രി​ച്ചു. വ​ള്ളി​ച്ചി​റ നെ​ല്ലി​യാ​നി തെ​ക്കേ​നെ​ല്ലി​യാ​നി​യി​ൽ സു​ധീ​ഷി​ന്‍റെ മ​ക​ൾ വി​ഷ്ണു​പ്രി​യ​യാ​ണ് (12) മ​രി​ച്ച​ത്. നാ​ല് പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേൽക്കുകയും ചെയ്തു. കു​ട്ടി​യു​ടെ പി​താ​വ് സു​ധീ​ഷ് (42), മാ​താ​വ് അ​മ്പി​ളി (39), സ​ഹോ​ദ​ര​ൻ കൃ​ഷ്ണ​ദേ​വ് (അ​ഞ്ച്) വ​ല്യ​മ്മ ഭാ​ർ​ഗ​വി​യ​മ്മ (70) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : കേന്ദ്ര ബജറ്റ് നാളെ, ഇളവുകള്‍ എന്തിനൊക്കെ എന്നതിനെ കുറിച്ചുളള ആകാംക്ഷയില്‍ രാജ്യം

ഇ​വ​രെ ചേ​ർ​പ്പു​ങ്ക​ൽ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ അ​ഞ്ച് വ​യ​സു​കാ​ര​ൻ കൃ​ഷ്ണ​ദേ​വി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദിവസം രാ​ത്രി 9.30 ഓ​ടെ ഏ​റ്റു​മാ​നൂ​ർ-​പൂ​ഞ്ഞാ​ർ സം​സ്ഥാ​ന പാ​ത​യി​ൽ ഇ​ട​പ്പാ​ടി കു​ന്നേ​മു​റി പാ​ല​ത്തി​നു സ​മീ​പമാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക​യ്യൂ​രി​ലു​ള്ള അ​മ്പി​ളി​യു​ടെ വീ​ട്ടി​ൽ പോ​യി ഓ​ട്ടോ​യി​ൽ മ​ട​ങ്ങും​വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ലെ ബ​സാ​ണ് ഓ​ട്ടോ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്.

പാ​ലാ എ​സ്ഐ എം.​ആ​ർ.​അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ചു. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button