PathanamthittaLatest NewsKeralaNattuvarthaNews

പ​തി​നേ​ഴു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീഡിപ്പിച്ചു : ഏഴുവർഷമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

കൊ​ല്ലം ക​ട​ക്ക​ൽ, പാ​ല​ക്ക​ൽ ആ​യി​ര​ക്കു​ഴി പാ​ല​വി​ള​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ പ്ര​ശാ​ന്താ​ണ് (35) പി​ടി​യി​ലാ​യ​ത്

അ​ടൂ​ർ: പ​തി​നേ​ഴു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് കൊ​ല്ല​ത്തു​ള്ള സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ൽ ഏഴ് വർഷമായി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി അ​റ​സ്റ്റി​ൽ. കൊ​ല്ലം ക​ട​ക്ക​ൽ, പാ​ല​ക്ക​ൽ ആ​യി​ര​ക്കു​ഴി പാ​ല​വി​ള​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ പ്ര​ശാ​ന്താ​ണ് (35) പി​ടി​യി​ലാ​യ​ത്.

2016-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ടൂ​ർ സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി സ​ഹോ​ദ​ര​ന്റെ ചി​കി​ത്സ​ക്കാ​യി അ​ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​മ്പോ​ഴാ​ണ് പ്ര​ശാ​ന്തു​മാ​യി പ​രി​ച​യ​പ്പെ​ട്ട് പ്രണയത്തിലായത്. ഇ​തി​നി​ടെ പെ​ൺ​കു​ട്ടി​യെ കൊ​ല്ല​ത്തെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു. കു​ട്ടി​യെ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​താ​വി​ന്റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ പ്ര​ശാ​ന്ത്​ ഒ​ളി​വി​ൽ പോവുകയായിരുന്നു.

Read Also : ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയ്ക്ക് തിളക്കം, ഇന്ത്യയെ കുറിച്ച് പോസിറ്റീവ് കാഴ്ചപ്പാട്: ഐഎംഎഫ്

2016 മു​ത​ൽ വി​വി​ധ പൊ​ലീ​സ് സം​ഘ​ങ്ങ​ൾ, സൈ​ബ​ർ​സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​ല്ല. എ​റ​ണാ​കു​ളം വാ​ഴ​ക്കു​ള​ത്ത് അന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത്​ അ​രു​ൺ എ​ന്ന പേ​രി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. സം​ഭ​വ​ശേ​ഷം പ്ര​തി പെ​രു​മ്പാ​വൂ​രി​ലെ​ത്തി അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച്​ ഇ​വ​ർ​ക്കൊ​പ്പം പ​ശ്ചി​മ​ബം​ഗാ​ൾ, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ഇ​ടു​ക്കി, തൃ​ശൂ​ർ, അ​ങ്ക​മാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

കു​ന്ന​ത്തു​നാ​ട് പാ​റ​ക്ക​ര സ്വ​ദേ​ശി​യാ​യ പ്ര​ശാ​ന്ത് എ​ന്ന​യാ​ളു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും മേ​ൽ​വി​ലാ​സ​വും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ്ര​തി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​ത്. അ​ടൂ​ർ സി.​ഐ ടി.​ഡി. പ്ര​ജീ​ഷ്, എ​സ്.​ഐ എം. ​മ​നീ​ഷ്, സി.​പി.​ഒ​മാ​രാ​യ സൂ​ര​ജ് ആ​ർ. കു​റു​പ്പ്, ജോ​ബി​ൻ ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button