Kallanum Bhagavathiyum
CinemaLatest NewsNewsIndiaEntertainmentKollywoodMovie Gossips

‘ഇദ്ദേഹവുമായി പ്രണയത്തിൽ ആവാതിരിക്കുന്നതെങ്ങനെ? എന്റെ സ്വപ്നം’: ഖുശ്‌ബു

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് നടൻ അരവിന്ദ് സ്വാമിയും നടി ഖുശ്‌ബുവും. ഇപ്പോൾ ഖുശ്‌ബു ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ച അരവിന്ദ് സ്വാമിക്കൊപ്പമുള്ള ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.

‘ഇദ്ദേഹവുമായി പ്രണയത്തിൽ ആവാതിരിക്കുന്നതെങ്ങനെ? എന്റെ സ്വപ്നം’ എന്ന അടിക്കുറിപ്പോടെയാണ് അരവിന്ദ് സ്വാമിയുമായി ചേർന്ന് നിൽക്കുന്ന മൂന്നു ഫോട്ടോകൾ ഖുശ്‌ബു പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ഞാനിപ്പോഴും ജോലി അന്വേഷിക്കുകയാണ്, എന്നെ നിശബ്ദയാക്കിയെന്ന് പ്രചരിപ്പിക്കാന്‍ സംഘപരിവാറിനായി: രഹ്ന ഫാത്തിമ

അരവിന്ദ് സ്വാമിയുടെ പ്രഭാവത്തിൽ ആരാധകർ മാത്രമല്ല, താരങ്ങളും ആകൃഷ്‌ടരാവും എന്നതിന്റെ തെളിവാണ് നടി ഖുശ്‌ബു പങ്കിട്ട ഈ ചിത്രങ്ങൾ എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. നേരത്തെ, നടന്മാരായ പ്രഭു, ശരത്കുമാർ എന്നിവരുമായും ഖുശ്‌ബു കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments


Back to top button