KeralaLatest NewsNews

രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് റോബിന്‍ രാധാകൃഷ്ണന്‍, പല പാര്‍ട്ടിക്കാരും സമീപിച്ചിട്ടുണ്ടെന്ന് അവകാശവാദം

ബിഗ് ബോസ് സീസൺ 4 വഴി ശ്രദ്ധേയനായ ആളാണ് റോബിൻ രാധാകൃഷ്ണൻ. റോബിൻ തന്റെ സിനിമ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് റോബിൻ. ഇതിനിടെയാണ് താൻ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന വെളിപ്പെടുത്തലുമായി റോബിൻ രംഗത്തെത്തിയത്. രണ്ടര വർഷം കഴിഞ്ഞാൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നാണ് താൽപര്യമെന്നും പല പാർട്ടിക്കാരും തന്നെ സമീപിച്ചിരുന്നുവെന്നും റോബിൻ പറഞ്ഞു.

‘എനിക്ക് ഒരു സിനിമ ചെയ്യണമെന്നുണ്ട്. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാനും താല്‍പര്യമുണ്ട്. പല രാഷ്ട്രീയ പാര്‍ട്ടികളും തന്നെ സമീപിച്ചിട്ടുണ്ട്. അതാരാണെന്നും ഇപ്പോള്‍ പറയുന്നില്ല. എന്തായാലും നല്ല താല്‍പര്യമുണ്ട്. ഒരുപാട് പ്രശ്‌നങ്ങള്‍ ഉള്ള മേഖലയാണെങ്കിലും എനിക്ക് താല്‍പര്യമുണ്ട്. എന്നിരുന്നാലും എന്നെ ഇത്രയും വളര്‍ത്തിയത് ജനങ്ങളാണ്. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ട്’, റോബിൻ പറയുന്നു.

സ്വന്തം പാര്‍ട്ടിയായിരിക്കുമോ അതോ ജനങ്ങളുടെ പള്‍സ് അറിയുന്ന പാര്‍ട്ടിയായിരിക്കുമോ എന്ന ചോദ്യത്തിന്, ജനങ്ങളുടെ പള്‍സ് അറിയുന്നത് കൊണ്ടാണല്ലോ ബിഗ് ബോസ് കഴിഞ്ഞും ഇത്രയും നാള്‍ താന്‍ ലൈം ലൈറ്റില്‍ നില്‍ക്കുന്നതെന്നായിരുന്നു റോബിന്റെ മറുപടി. തന്റെ അടുത്തഘട്ടം സിനിമ ചെയ്യുക എന്നതാണെന്നും ഇപ്പോൾ കുടുംബത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നതെന്നും റോബിൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button