Latest NewsNewsTechnology

ഒരു ദശാബ്ദത്തിന് ശേഷമുളള പടിയിറക്കം, ഷവോമിയിൽ നിന്നും രാജിവെച്ച് മനു കുമാർ ജെയ്ൻ

2014- ലാണ് മനു കുമാർ ജെയ്ൻ ഷവോമിയിലെ ജോലിയിൽ പ്രവേശിച്ചത്

ഒരു ദശാബ്ദക്കാലം സേവനമനുഷ്ഠിച്ച ശേഷം ഷവോമിൽ നിന്നും പടിയിറങ്ങി മനു കുമാർ ജെയ്ൻ. ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിക്ക് ഇന്ത്യയിൽ ശക്തമായ അടിത്തറ ഉണ്ടാക്കിയെടുത്ത പ്രമുഖരിൽ ഒരാളാണ് മനു കുമാർ ജെയ്ൻ. 9 വർഷത്തിനുശേഷം ജോലിയിൽ നിന്നും വിടവാങ്ങുന്നത് ട്വിറ്റർ മുഖാന്തരമാണ് മനു കുമാർ ജെയ്ൻ അറിയിച്ചിരിക്കുന്നത്. നിലവിൽ, കമ്പനിയുടെ ആഗോള വൈസ് പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്നതിനിടെയാണ് വിടവാങ്ങൽ.

2014- ലാണ് മനു കുമാർ ജെയ്ൻ ഷവോമിയിലെ ജോലിയിൽ പ്രവേശിച്ചത്. 2021 വരെ ഇന്ത്യയിലെ മേധാവിയായിരുന്നു അദ്ദേഹം. മനു കുമാർ ജെയ്ൻ മേധാവിയായിരുന്ന കാലഘട്ടത്തിൽ ഏകദേശം 5000- ലധികം തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. ജോലിയിൽ നിന്നും വിടവാങ്ങിയ ശേഷം സ്റ്റാർട്ടപ്പ് രംഗത്തേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. മുൻ ജാബോംഗ് എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ കൂടിയായിരുന്നു മനു കുമാർ ജെയ്ൻ.

Also Read: വീ​ടി​നോ​ടു ചേ​ർ​ന്ന് ക​ഞ്ചാ​വു ചെ​ടി ന​ട്ടു​വ​ള​ർ​ത്തി : യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button