Latest NewsNewsMobile PhoneTechnology

സ്മാർട്ട്ഫോൺ പ്രേമികൾക്ക് ശുഭ പ്രതീക്ഷയുമായി ‘നത്തിംഗ്’ എത്തുന്നു, നിർണായക വെളിപ്പെടുത്തൽ ഇങ്ങനെ

2022- ലാണ് ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ നത്തിംഗ് ഫോൺ 1 കമ്പനി പുറത്തിറക്കിയത്

ഏറെ നാളുകളായി ടെക് ലോകത്ത് നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നത്തിംഗ് കമ്പനി. റിപ്പോർട്ടുകൾ പ്രകാരം, നത്തിംഗ് ഫോൺ 2 ഉടൻ പുറത്തിറക്കുമെന്ന സൂചനകളാണ് കമ്പനി നൽകുന്നത്. ഇതോടെ, സ്മാർട്ട്ഫോൺ പ്രേമികൾ വൻ ആകാംക്ഷയോടെയാണ് നത്തിംഗ് ഫോൺ 2- നെ കാത്തിരിക്കുന്നത്. 2023- ന്റെ അവസാനത്തോടെയാണ് ആഗോള വിപണിയിൽ നത്തിംഗ് ഫോൺ 2 പുറത്തിറക്കുക.

2022- ലാണ് ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ നത്തിംഗ് ഫോൺ 1 കമ്പനി പുറത്തിറക്കിയത്. വിപണിയിൽ അവതരിപ്പിച്ചത് മുതൽ വൻ സ്വീകാര്യതയാണ് ഈ ഹാൻഡ്സെറ്റിന് ലഭിച്ചിട്ടുള്ളത്. ഇതിന് തൊട്ടുപിന്നാലെ നത്തിംഗ് ഫോൺ 2 എപ്പോൾ പുറത്തിറക്കുമെന്നത് സംബന്ധിച്ചുള്ള നിരവധി അഭ്യൂഹങ്ങൾ ടെക് ലോകത്ത് നിലനിന്നിരുന്നു. ആദ്യ ഘട്ടത്തിൽ കമ്പനി ഇത്തരം വാർത്തകൾ നിരസിച്ചെങ്കിലും, ഇപ്പോൾ ശുഭപ്രതീക്ഷ നൽകുന്ന വാർത്തകളുമായാണ് എത്തിയിരിക്കുന്നത്. നത്തിംഗ് ഫോൺ 1 പുറത്തിറക്കിയിട്ട് മാസങ്ങൾക്കകം ഒരു ദശലക്ഷത്തിലധികം ഹാൻഡ്സെറ്റുകളാണ് വിറ്റഴിക്കാൻ സാധിച്ചത്.

Also Read: കേന്ദ്ര ബജറ്റില്‍ കേരളം നേരിട്ടത് ക്രൂരമായ അവഗണന: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button