Latest NewsNewsMobile PhoneTechnology

ലോഞ്ച് ചെയ്യാൻ ഇനി ഏതാനും ദിവസങ്ങൾ, പോകോ എക്സ്5 പ്രോ 5ജി ഉടൻ ഇന്ത്യൻ വിപണിയിൽ

6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്പ്ലേ പാനലാണ് നൽകാൻ സാധ്യത

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോകോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. റിപ്പോർട്ടുകൾ പ്രകാരം, പോകോ എക്സ്5 പ്രോ 5ജി ഹാൻഡ്സെറ്റുകൾ ഫെബ്രുവരി ആറിനാണ് ഇന്ത്യൻ വിപണിയിൽ എത്തുക. ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന പോകോ എക്സ്5 പ്രോ 5ജി സ്മാർട്ട്ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്പ്ലേ പാനലാണ് നൽകാൻ സാധ്യത. 120 ഹെർട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 1080×2400 പിക്സൽ റെസലൂഷൻ എന്നിവയും ലഭിക്കുന്നതാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 778ജി പ്രോസസറിലായിരിക്കും പ്രവർത്തനം. പ്രധാനമായും ബ്ലാക്ക്, ബ്ലൂ എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിലാണ് വിപണിയിലെത്താൻ സാധ്യത.

Also Read: സ്വിറ്റ്സര്‍ലന്‍ഡില്‍ ഖുറാന്‍ കത്തിച്ചതിന് പ്രതികാരമായി ബൈബിൾ കത്തിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

108 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാവൈഡ് സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിങ്ങനെ ക്യാമറ സെറ്റപ്പുകൾ നൽകുമെന്നാണ് റിപ്പോർട്ട്. 12 ജിബി റാം പ്ലസ് 512 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിലാണ് പോകോ എക്സ്5 പ്രോ 5ജി വിപണിയിലെത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button