ThiruvananthapuramKeralaNattuvarthaLatest NewsNews

ഷാരോൺ വധക്കേസ്: മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം

തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലന് ജാമ്യം. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ മൂന്നാം പ്രതിയാണ് നിർമ്മലൻ. ഇയാൾക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്.യാതൊരു കാരണവശാലും പാറശ്ശാല സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത് എന്നതടക്കം കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്.

കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയും രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മയുമാണ്. അമ്മയുടെയും അമ്മാവന്റെയും അറിവോടെയാണ് ഗ്രീഷ്മ ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയതെന്നാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. വാട്സ്ആപ്പിൽ സെക്സ് ചാറ്റ് നടത്തിയതിന് ശേഷം ലൈംഗിക ബന്ധത്തിനായി ഷാരോണിനെ വിളിച്ചു വരുത്തി കഷായത്തിൽ കീടനാശാനി നൽകിയാണ് ഗ്രീഷ്മ കൊലപാതകം നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button