CinemaLatest NewsNewsEntertainment

ലോകേഷിന് ഒരു ബ്ലോക്ക്‌ ബസ്റ്റർ അടിക്കാൻ വിജയ് വേണ്ട, ദളപതി 67 ലെ മിസ്കാസ്റ്റിങ് വിജയ് തന്നെ! – വൈറൽ കുറിപ്പ്

വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 67. മാസ്റ്ററിന് ശേഷം വിജയ്- ലോകേഷ് കനകരാജ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു എന്നത് തന്നെയാണ് പ്രത്യേകത. പ്രിയ ആനന്ദാണ് നായിക. കഴിഞ്ഞ ദിവസമാണ് ദളപതി 67ന്റെ നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. എന്നാൽ, സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നത് മുതൽ വിമർശനവുമായി ഒരുകൂട്ടർ രംഗത്തെത്തി. അത്തരമൊരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സിനിമയിൽ വിജയ് വേണ്ടിയിരുന്നില്ലെന്നും, ഏറ്റവും വലിയ മിസ്കാസ്റ്റിങ് വിജയ് ആയിരിക്കുമെന്നുമാണ് വൈറൽ പോസ്റ്റിൽ പറയുന്നത്. ശ്രീറാം പ്രഭാകർ എന്നയാൾ സിനിമ പാരഡിസോ ക്ലബ്ബിൽ പങ്കുവെച്ച പോസ്റ്റിലാണ് കടുത്ത വിമർശനം ഉയരുന്നത്. വിജയ്ക്ക് അറ്റ്ലീ പടമൊക്കെയാണെങ്കിലേ ഓകെ ആകൂ എന്നാണ് ഇയാളുടെ വിലയിരുത്തൽ. പോസ്റ്റിനെ വിമർശിച്ചും പരിഹസിച്ചും നിരവധി കമന്റുകളാണ് വരുന്നത്.

വൈറൽ പോസ്റ്റിങ്ങനെ:

Vj വേണ്ടിയിരുന്നില്ല…ഒരു typical അറ്റ്ലീ പടം ആണെങ്കിൽ ആൾ ഒക്കെയാണ്, പക്ഷെ ലോകേഷിന്റെ പടങ്ങൾക്ക് പൊതുവെ ഡെപ്ത് കൂടുതലാണ്. Vj എന്ന താരത്തിന് അതൊന്നും സ്‌ക്രീനിൽ സാധിക്കില്ലെന്ന് മാത്രമല്ല ഇയാളുടെ ഇമേജിനു വേണ്ടി ലോകേഷിന് കംപ്രോമിസും ചെയേണ്ടി വരും.ഞാൻ പാതി vj പാതി എന്ന അനുപാതം ഒക്കെ കേൾക്കുന്നത് ഇവർ മാസ്റ്റർ ചെയ്യാൻ വേണ്ടി ഒന്നിച്ചപ്പോളാണ്.
ഇതിന് മുന്നേയോ ശേഷമോ ഇത്രക്ക് ദാരിദ്ര്യം പിടിച്ച അനുപാതം ലോകേഷിന് പറയേണ്ടി വന്നിട്ടില്ല.

ബോക്സ്‌ ഓഫീസ് പവർ vj ക്ക് ഉണ്ടെന്ന കാര്യം വിസ്മരിക്കാനാകില്ല പക്ഷെ തകർന്ന് കിടന്ന കമൽ ഹാസനെ പിടിച്ചു ഇൻഡസ്ട്രി ഹിറ്റ് അടിച്ച ലോകേഷിന് ഒരു ബ്ലോക്ക്‌ ബസ്റ്റർ അടിക്കാൻ വിജയെന്ന താരത്തെ ആവശ്യമേ ഇല്ല. സംവിധായാകൻ എന്ന നിലയിൽ ലോകേഷിന് ഉണ്ടായ വളർച്ച വളരെ വലുതാണ് പക്ഷെ വിജയ് എന്ന താരത്തെ മെരുക്കാൻ ലോകേഷിന്റെ ഈ വളർച്ച പോരാ എന്നത് യാഥാർഥ്യമാണ്. ഒരു പക്കാ ഡയറക്ടർ മൂവിയാണ് ദളപതി 67 എങ്കിൽ vj ഒരു മികച്ച മിസ്കാസ്റ്റിംഗ് തന്നെ ആയിരിക്കും. മാസ്റ്ററിൽ ദളപതി പൊട്ടികരയുന്ന രംഗം പിന്നിൽ സുര്യനെ വെച്ച് ദളപതിയുടെ അഭിനയം മറച്ചുവെച്ച ലോകേഷിന്റെ കരവിരുതിനെ ഞാൻ ഇന്നും വേദനയോടെ ഓർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button