Latest NewsNewsIndia

2023 കേന്ദ്ര ബജറ്റ്, രാജ്യത്ത് വില കൂടുന്നതും വില കുറയുന്നതും ഈ വസ്തുക്കള്‍ക്ക് : പട്ടിക ഇങ്ങനെ

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്തെ ആദ്യ ബജറ്റെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം ആരംഭിച്ചത്. അടുത്ത 100 വര്‍ഷത്തേയ്ക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റാണ് ഇതെന്നും ഇന്ത്യന്‍ സമ്പദ് രംഗം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

Read Also: വലിയ ഉത്പാദക സംരംഭങ്ങൾ ആരംഭിക്കും, സ്ത്രീകളെ അംഗങ്ങളാക്കുമെന്ന് ധനമന്ത്രി

ബജറ്റ് നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 2023-24 വര്‍ഷത്തില്‍ സ്വര്‍ണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയുടെ വില വര്‍ധിക്കും. ചില ഉല്‍പ്പന്നങ്ങളുടെ വില കുറയുകയും ചെയ്യും.

വില കൂടുന്നവ

സ്വര്‍ണ്ണം
വെള്ളി
ഡയമണ്ട്
സിഗരറ്റ്
വസ്ത്രം

വില കുറയുന്നവ

മൊബൈല്‍ ഫോണ്‍
ടിവി
ക്യാമറ ലെന്‍സ്
ലിഥിയം ബാറ്ററി
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി
ഹീറ്റിംഗ് കോയില്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button