KeralaLatest News

കണ്ണിന് ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്ന തന്നെ കാണാനാണ് സീക്രട്ട് ഏജന്റ് എത്തിയത്, ആറാട്ടണ്ണനും അപ്പോഴെത്തി: ബാല

നടന്‍ ബാലയുടെ ഏറ്റവും പുതിയ ഒരു ഫോട്ടോയെ കുറിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നത്. മോഹന്‍ലാലിന്‍റെ ‘ആറാട്ട്’ സിനിമ മുതല്‍ തിയേറ്ററിനു പുറത്തുനിന്നും സിനിമാ റിവ്യൂ പറയുന്നതിലൂടെ ശ്രദ്ധ നേടിയ സന്തോഷ് വര്‍ക്കി, ഉണ്ണി മുകുന്ദനുമായുള്ള വാക്കുതര്‍ക്കത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയ സീക്രെട്ട് ഏജന്റ് എന്ന യൂട്യൂബ് വ്ലോഗര്‍ എന്നിവരാണ് ബാലയുടെ ഏറ്റവും പുതിയ ഫോട്ടോയില്‍ ഒപ്പമുള്ളത്.

പലരും പല അഭ്യൂഹങ്ങൾ പറഞ്ഞെങ്കിലും ഇതിനെല്ലാം ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. സാഹോദര്യത്തിന്റെ സന്ദര്‍ശനം എന്നാണ് ബാല നല്‍കിയ ക്യാപ്‌ഷന്‍. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്നും ബാല പറഞ്ഞു. ഈ സന്ദര്‍ശനം വെറുമൊരു സൗഹൃദ സന്ദര്‍ശനം എന്നാണ് ബാല നൽകുന്ന വിശദീകരണം. കണ്ണിന് ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്ന തന്റെ ആരോഗ്യ വിവരം അന്വേഷിക്കാനാണ് യു ട്യൂബർ സായി കൃഷ്ണ വന്നതെന്നും അതെ സമയം തന്നെ അവിചാരിതമായി തന്റെ സുഹൃത്തായ സന്തോഷ് വർക്കി വരികയായിരുന്നു എന്നുമാണ് ബാല പറയുന്നത്.

എന്നാൽ ഇത്രയ്ക്ക് ചീപ്പായിരുന്നോ ബാല എന്നാണ് പലരുടെയും ചോദ്യം. ‘അനിഷ്ടങ്ങള്‍ ജനിക്കുമ്പോള്‍ ശത്രുവിന്റെ ശത്രു മിത്രo ആകുന്നു. ആയിരം ശത്രുക്കളെക്കാള്‍ അപകടകാരി ആണ് സ്നേഹത്തില്‍ വിഷം ചേര്‍ത്ത ഒരു മിത്രമായ ശത്രു…, ഈ ബെല്‍റ്റ് കൊള്ളാം, ഇത്രക്ക് ചീപ് ആരുന്നോ ആര്‍ട്ടിസ്റ് ബാല?’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button