Latest NewsNewsBusiness

അദാനി എന്റർപ്രൈസസ്: നാടകീയ രംഗങ്ങൾക്കൊടുവിൽ തുടർ ഓഹരി വിൽപ്പന റദ്ദ് ചെയ്തു, നിക്ഷേപകര്‍ക്ക് പണം തിരികെ നൽകും

ഓഹരി വിപണിയിലെ ചാഞ്ചാട്ടം അദാനി ഗ്രൂപ്പിന് വലിയ തോതിൽ തിരിച്ചടിയായിട്ടുണ്ട്

നാടകീയ രംഗങ്ങൾക്കൊടുവിൽ തുടർ ഓഹരി വിൽപ്പന റദ്ദ് ചെയ്ത് അദാനി എന്റർപ്രൈസസ്. ഓഹരി വിപണിയിൽ തിരിച്ചടികൾ നേരിടുന്നതിനിടെയാണ് നിർണായ തീരുമാനവുമായി അദാനി ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്. നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തുടർ ഓഹരി വിൽപ്പന റദ്ദ് ചെയ്യുന്നതെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. കൂടാതെ, നിക്ഷേപകരുടെ പണവും ഉടൻ തന്നെ തിരികെ നൽകുന്നതാണ്.

ഓഹരി വിപണിയിലെ ചാഞ്ചാട്ടം അദാനി ഗ്രൂപ്പിന് വലിയ തോതിൽ തിരിച്ചടിയായിട്ടുണ്ട്. വരും ദിവസങ്ങളിലും അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഇടിയാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുടർ വിൽപ്പന പകുതി വഴിയിൽ അദാനി ഗ്രൂപ്പ് റദ്ദ് ചെയ്യുന്നത്. അതേസമയം, ചില വിദേശ ബാങ്കുകൾ അദാനി കമ്പനികളുടെ ബോണ്ടുകൾ സ്വീകരിക്കില്ലെന്ന നിലപാട് അറിയിച്ചിട്ടുണ്ട്. ഇത് അദാനി ഗ്രൂപ്പിനെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഓഹരി വിപണി അദാനി ഗ്രൂപ്പിന് പ്രതികൂലമായത്.

Also Read: ലഹരിക്കടത്ത് കേസിൽ 2പേരെ കൂടി പ്രതി ചേർത്തു, സിപിഎം നേതാവ് ഷാനവാസിന്റെ പങ്കിന് തെളിവില്ലെന്ന് പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button