
ന്യൂഡല്‍ഹി: 2023-24 ലെ കേന്ദ്ര ബജറ്റില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് 946 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കഴിഞ്ഞ വര്‍ഷം അനുവദിച്ചതിലും 4.4 ശതമാനം അധികമാണ് കേന്ദ്ര ഏജന്‍സിക്കുള്ള ഈ വര്‍ഷത്തെ വിഹിതം. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായാണ് ഈ തുക.
Read Also: രാജ്യത്ത് പ്രതിമാസ വൈദ്യുതി ഉപഭോഗത്തിൽ വർദ്ധനവ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം
സിബിഐയുടെ പരിശീലന കേന്ദ്രങ്ങളുടെ നവീകരണം, സാങ്കേതിക, ഫോറന്‍സിക് സപ്പോര്‍ട്ട് യൂണിറ്റുകള്‍ സ്ഥാപിക്കല്‍, സമഗ്രമായ നവീകരണം,ഭൂമി/ഓഫീസ്/താമസ നിര്‍മാണം എന്നിവ വാങ്ങല്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ക്കുള്ള തുകയും ഇതില്‍ ഉള്‍പ്പെടുന്നു. 2022-23 ലെ ബജറ്റില്‍ ഏജന്‍സിക്ക് 841.96 കോടി എസ്റ്റിമേറ്റ് ചെയ്തിരുന്നെങ്കിലും വിഹിതം 906.59 കോടി രൂപയായി ഉയര്‍ത്തുകയായിരുന്നു
Post Your Comments