Latest NewsNewsBusiness

ഫോബ്സ്: അതിസമ്പന്നരുടെ പട്ടിക വീണ്ടും പുറത്തുവിട്ടു, അദാനിയെ പിന്തള്ളി അംബാനി മുന്നേറി

ഗൗതം അദാനിയുടെ ആകെ ആസ്തി 75.1 ബില്യൺ യുഎസ് ഡോളറാണ്

ലോകത്തിലെ അതിസമ്പന്നരുടെ പട്ടിക വീണ്ടും പുറത്തുവിട്ടതോടെ അദാനിയെ പിന്തള്ളി മുന്നേറിയിരിക്കുകയാണ് ഇന്ത്യൻ വ്യവസായിയായ മുകേഷ് അംബാനി. ഫോബ്സിന്റെ പുതിയ പട്ടിക പ്രകാരം, പതിനഞ്ചാം സ്ഥാനത്തേക്കാണ് അദാനി പിന്തള്ളപ്പെട്ടത്. ഏതാനും ആഴ്ചകൾക്ക് മുൻപ് വരെ മൂന്നാം സ്ഥാനത്തായിരുന്നു ഗൗതം അദാനി. ഓഹരി വിപണിയിൽ ഉണ്ടായ കനത്ത തിരിച്ചടികളാണ് അദാനിയുടെ ആസ്തികളെ പ്രതികൂലമായി ബാധിച്ചത്.

ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഗൗതം അദാനിയുടെ ആകെ ആസ്തി 75.1 ബില്യൺ യുഎസ് ഡോളറാണ്. മുൻപ് ഇത് 83.9 ബില്യൺ ഡോളർ ആയിരുന്നു. ഇത്തവണ 83.9 ബില്യൺ ഡോളർ ആസ്തിയുമായി മുകേഷ് അംബാനി അതിസമ്പന്നരുടെ പട്ടികയിൽ വീണ്ടും മുന്നേറിയിരിക്കുകയാണ്. അംബാനിയുടെ ആസ്തി 0.19 ശതമാനം വർദ്ധിച്ചതോടെയാണ് അംബാനി അദാനിയെ പിന്തള്ളിയത്. കൂടാതെ, ആസ്തിയിൽ 164 മില്യൺ ഡോളറിന്റെ വർദ്ധനവും ഉണ്ട്.

Also Read: മഞ്ഞളും സിന്ദൂരവും ഒരിക്കലും ശിവലിംഗത്തില്‍ അര്‍പ്പിയ്ക്കരുത്, കാരണം

അമേരിക്കൻ നിക്ഷേപ ഗവേഷണ സ്ഥാപമായ ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്നാണ് അദാനിയുടെ ആസ്തി കുത്തനെ ഇടിഞ്ഞത്. ബജറ്റ് അവതരണ ദിവസമായ ഫെബ്രുവരി ഒന്നിനും അദാനിയുടെ ഓഹരികൾ 30 ശതമാനം വരെയാണ് ഇടിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button