KeralaLatest NewsNews

ജനപ്രിയ ബജറ്റാണോ, ജനഹിത ബജറ്റാണോ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുക എന്ന് ഉറ്റു നോക്കി കേരളം

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ വെള്ളിയാഴ്ച ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. എന്തിനൊക്കെ വില കൂടും എന്തിനൊക്കെ കുറയുമെന്നും ആകാംക്ഷയിലാണ് ജനങ്ങള്‍. ജനപ്രിയ ബജറ്റാണോ, ജനഹിത ബജറ്റാണോ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുക എന്ന് ഉറ്റു നോക്കുകയാണ് കേരളം. സംസ്ഥാനം കടുത്ത സാമ്പത്തിക ഞരുക്കത്തിലൂടെ കടന്ന് പോകുന്നതിനിടെയാണ് ബജറ്റ് അവതരണം എന്നത് ഏറെ ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ വളരെ സൂക്ഷ്മതയോടെയായിരിക്കും ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക. കിഫ്ബി വഴി മാറ്റിവയ്ക്കുന്ന തുകയില്‍ വലിയ തോതില്‍ കുറവുണ്ടാകും. കേന്ദ്ര ബജറ്റിന്റെ ചുവട് പിടിച്ചാണ് ബജറ്റ് അവതിരിപ്പിക്കുന്നതെങ്കില്‍ സിഗരറ്റ് ഉള്‍പ്പെടെയുള്ള പലയിനങ്ങള്‍ക്കും വില കൂടാനാവും സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

Read Also: കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കുമെന്ന് ഭീഷണി : യുവാവ് അറസ്റ്റിൽ

സര്‍ക്കാര്‍ ഫീസുകളും, പിഴകളും, മോട്ടോര്‍ വാഹന പിഴയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതേസമയം ഭൂ നികുതി എത്ര കൂടുമെന്നാണ് കണ്ടറിയേണ്ടത്. വെള്ളക്കരം അടക്കം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ നിത്യോപയോഗ സാധങ്ങള്‍ക്ക് വില കൂടുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. കഴിഞ്ഞ വര്‍ഷങ്ങളെ പോലെ റോഡ് നിര്‍മ്മാണങ്ങള്‍ക്കും കെട്ടിട നിര്‍മ്മാണങ്ങള്‍ക്കും കിഫ്ബി വഴി നീക്കിവെക്കുന്ന തുക കുറയ്ക്കാനാണ് സാധ്യത. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് നേരത്തെ തന്നെ വെട്ടിക്കുറച്ചിരുന്നു. ഇതില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവര്‍. ജനകീയ ഹോട്ടലുകള്‍ക്കും, കൂടുംബശ്രീകള്‍ക്കും തുക മാറ്റിവയ്ക്കാനും സാധ്യത ഉണ്ട്. ഒപ്പം കര്‍ഷകര്‍ക്കും ആശ്വാസമുണ്ടാകുമെന്നാണ് പ്രതീക്ഷ. ചെറുകിട വ്യവസായങ്ങള്‍ക്കും, പുതിയ സംരംഭകര്‍ക്കും ബജറ്റില്‍ ഏറെ പ്രതീക്ഷയാണ് ഉള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button