KeralaLatest NewsNews

2023-24 ബജറ്റിനൊപ്പം ‘പരിസ്ഥിതി ബജറ്റും’ അവതരിപ്പിക്കുമെന്ന് സൂചന

തിരുവനന്തപുരം: 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഫെബ്രുവരി 3 ന് അവതരിപ്പിക്കും. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കയ്ക്കും, കാലാവസ്ഥ വ്യതിയാന ലഘൂകരണത്തിനും പൊരുത്തപ്പെടുത്തലിനും ഊന്നല്‍ നല്‍കിക്കൊണ്ട് പരിസ്ഥിതി സംബന്ധിയായ സംരംഭങ്ങള്‍ക്ക് കൂടുതല്‍ സ്‌പേയ്‌സും പണവും ബജറ്റില്‍ നീക്കിവെക്കുമെന്നാണ് പ്രതീക്ഷ. പ്രധാന മേഖലകളിലെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ചെലവുകള്‍ ബജറ്റ് പ്രത്യേകമായി ‘ടാഗ്’ ചെയ്യുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. 2023-24 ബജറ്റിനൊപ്പം ഒരു ‘പരിസ്ഥിതി ബജറ്റ്’ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇത് ഒരു പ്രത്യേക രേഖയായി അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല.

Read Also: നികുതി ഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നതാകും സംസ്ഥാന ബജറ്റെന്ന് കെ സുരേന്ദ്രൻ

എന്നാല്‍, പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകളില്‍ കൃഷി, മത്സ്യബന്ധനം, പരിസ്ഥിതി, ജലവിഭവം, വനം, തദ്ദേശ സ്വയംഭരണം, ദുരന്തനിവാരണം തുടങ്ങിയ അനുബന്ധ മേഖലകളും ഉള്‍പ്പെടുന്നുവെന്നാണ് സൂചനകള്‍. ബജറ്റില്‍ കൂടുതല്‍ ഹരിത സംരംഭങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുമെന്നും, പ്രത്യേകിച്ച് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടുത്തുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button