
പുതുവർഷത്തിൽ വൻ കുതിച്ചുചാട്ടവുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. കണക്കുകൾ പ്രകാരം, 2023 ജനുവരിയിൽ റെക്കോർഡ് വിൽപ്പനയാണ് നടന്നിട്ടുള്ളത്. പ്രമുഖ ഇന്തോ- ജപ്പാനീസ് വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ജനുവരിയിൽ 1,47,348 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. 2022 ജനുവരിയിൽ 1,28,924 യൂണിറ്റ് വാഹനങ്ങൾ മാത്രമണ് വിൽക്കാൻ സാധിച്ചത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 14.29 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. യാത്രാ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഉൾപ്പെടെ എല്ലാ മേഖലകളിലും മികച്ച പ്രകടനമാണ് മാരുതി സുസുക്കി കാഴ്ചവെച്ചത്.
ഇത്തവണ മാരുതിയുടെ പ്രതിമാസ വിൽപ്പന 31.55 ശതമാനമായാണ് ഉയർന്നത്. എൻട്രി ലെവൽ കാറുകളായ ഓൾട്ടോ, എസ്- പ്രസ്സോ എന്നീ മോഡലുകളുടെ വിൽപ്പന 25,446 യൂണിറ്റാണ്. അതേസമയം, കോംപാക്ട് കാറുകളായ സ്വിഫ്റ്റ്, ഡിസയർ, സെലേറിയോ, ബലെനോ എന്നീ മോഡലുകളുടെ വിൽപ്പന 73,480 യൂണിറ്റായി ഉയർന്നു. ഇത്തവണ എസ്‌യുവികളുടെ വിൽപ്പന മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, മാരുതി സിയാസ് വിൽപ്പന 1,666 യൂണിറ്റിൽ നിന്നും 1,000 യൂണിറ്റായി കുറഞ്ഞിട്ടുണ്ട്.
Also Read: സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി ഉത്തരവിട്ട് ഗതാഗത മന്ത്രി
Post Your Comments