Latest NewsNewsAutomobile

ഇന്നോവ ക്രിസ്റ്റ: ഏറ്റവും പുതിയ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചു

മെച്ചപ്പെട്ട സുരക്ഷയും, കിടിലൻ ഡിസൈനുമായാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്

വാഹന പ്രേമികൾ ഏറെ നാളായി കാത്തിരുന്ന ഇന്നോവ ക്രിസ്റ്റയുടെ ഏറ്റവും പുതിയ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചു. മെച്ചപ്പെട്ട സുരക്ഷയും, കിടിലൻ ഡിസൈനുമായാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്. കുടുംബത്തോടൊപ്പം ഉള്ള യാത്രകൾ, കോർപ്പറേറ്റ്- വ്യവസായ ആവശ്യങ്ങൾ തുടങ്ങിയ നിറവേറ്റുന്ന തരത്തിലുള്ള രൂപകൽപ്പനയാണ് പുതിയ മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. 50,000 രൂപയ്ക്ക് ഈ മോഡൽ ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

മെച്ചപ്പെട്ട സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 7 എസ്ആർഎസ് എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ പാക്കിംഗ് സെൻസറുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ- സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ആന്റി- ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ, ബ്രേക്ക് അസിസ്റ്റന്റ്, 3- പോയിന്റ് സീറ്റ് ബെൽറ്റ്, ഹെഡ് റെസ്റ്റ് തുടങ്ങിയ ഫീച്ചറുകൾ ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Also Read: കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്ത് എംഎ യൂസഫ് അലി: ഇന്ത്യ കൂടുതൽ ഉയർച്ചയിലേക്കെന്ന് പ്രതികരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button