
പാലക്കാട്: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് യുവാവിനെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. കുന്നത്തൂര്‍മേട് സ്വദേശി അനൂപിനാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.
കുന്നത്തൂര്‍മേട് വായനശാലയ്ക്ക് സമീപം തടഞ്ഞു നിര്‍ത്തി അനൂപിനോട് മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടു. നല്‍കാതെ പോയ അനൂപിനെ വീട്ടില്‍ക്കയറി കത്തി, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് മര്‍ദിച്ച സംഭവത്തിൽ. ചിറക്കാട് സ്വദേശികളായ ബൈജു തങ്കരാജ്, ഷെറിന്‍, കുന്നത്തൂര്‍മേട് സ്വദേശി അരുണ്‍ എന്നിവരെ ടൗണ്‍ സൗത്ത് പൊലീസാണ് പിടികൂടിയത്.
ജനുവരി 31ന് രാത്രി ഒമ്പതരയോടെയാണ് സംഭവം. മര്‍ദ്ദനത്തില്‍ അനൂപിന്റെ കൈവിരല്‍ ഒടിഞ്ഞു.
Post Your Comments