NewsMobile PhoneTechnology

കിടിലൻ സവിശേഷതകളുമായി ഐക്യൂ 9ടി പ്രോ, വില വിവരങ്ങൾ അറിയാം

120 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 4,700 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്

ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകരുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഐക്യൂ. ഒട്ടനവധി പ്രീമിയം ഹാൻഡ്സെറ്റുകൾ ഇതിനോടകം തന്നെ ഐക്യൂ പുറത്തിറക്കിയിട്ടുണ്ട്. പ്രീമിയം റേഞ്ച് വാങ്ങാൻ സാധിക്കുന്ന ഹാൻഡ്സെറ്റാണ് ഐക്യൂ 9ടി പ്രോ. ഇവയുടെ വില വിവരങ്ങൾ പരിചയപ്പെടാം.

6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 1440 × 3200 പിക്സൽ റെസലൂഷനും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. പ്രധാനമായും ആൽഫ ബ്ലാക്ക്, ലെജൻഡ് (ബിഎംഡബ്ല്യു മോട്ടോർസ്പോർട്ട്) എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക.

Also Read: ബേപ്പൂർ തുറമുഖം മുതലുള്ള ഹാർബർ വികസനം; മലബാറിലെ ബജറ്റ് പ്രതീക്ഷ ഇങ്ങനെ 

50 മെഗാപിക്സൽ, 50 മെഗാപിക്സൽ, 16 എന്നിങ്ങനെയുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 120 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 4,700 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള ഐക്യൂ 9ടി പ്രോ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 62,990 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button