KeralaLatest NewsNews

ബേപ്പൂർ തുറമുഖം മുതലുള്ള ഹാർബർ വികസനം; മലബാറിലെ ബജറ്റ് പ്രതീക്ഷ ഇങ്ങനെ 

തിരുവനന്തപുരം: ഇത്തവണത്തെ ബജറ്റില്‍ മലബാർ ടൂറിസത്തിന് നല്ലൊരു തുക വകയിരുത്തുമെന്നാണ് പ്രതീക്ഷ. ഒപ്പം ബേപ്പൂർ തുറമുഖം മുതലുള്ള ഹാർബർ വികസനവും ബജറ്റ് പ്രതീക്ഷകളിൽ ഒന്നാണ്. ഇതിന് പുറമെ കോഴിക്കോട് വെള്ളിമാട് കുന്ന് റോഡ് നവീകരണം മുതലുള്ള വികസന പ്രവർത്തനങ്ങൾക്കായി ജില്ല കാത്തിരിക്കുന്നു. ഇന്നത്തെ സംസ്ഥാന ബജറ്റിൽ തുടർച്ചയാകുന്ന വന്യമൃഗശല്യം പരിഹരിക്കാൻ എന്ത് ലഭിക്കും എന്നാണ് വയനാട്ടിലെ മലയോര മേഖല കാത്തിരിക്കുന്നത്.

പ്രവാസി ക്ഷേമം ബജറ്റിൽ എങ്ങനെ വകയിരുത്തുമെന്നും മലയോര മേഖല ഉറ്റുനോക്കുന്നു. കൈത്തറി മേഖലയിലെ ക്ഷേമ പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കും ബജറ്റിൽ ഊന്നൽ നൽകുമെന്ന പ്രതീക്ഷ കണ്ണൂരും വയ്ക്കുന്നു.

ഇന്ന് രാവിലെ 9 മണിക്കാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കുക. മന്ത്രി കെ.എൻ ബാലഗോപാലിന്റെ രണ്ടാമത്തെ സമ്പൂർണ ബഡ്ജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിർദേശങ്ങൾക്കായിരിക്കും ബഡ്ജറ്റിൽ ഊന്നൽ നൽകുക.

വിവിധ ഫീസുകളിലും പിഴകളിലും വർധനവുണ്ടാകാനും സാധ്യതയുണ്ട്. ഭൂമിയുടെ രജിസ്ട്രേഷൻ ഫീസ് ഉയർത്തിയേക്കും. ഇത്തവണത്തെ ബഡ്ജറ്റിൽ ആനുകൂല്യങ്ങൾ വർധിപ്പിച്ചേക്കില്ലെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button