KeralaLatest NewsNews

കേരള ബജറ്റ് 2023: ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി, ലൈഫ് മിഷൻ 1436.26 കോടി

തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനിനായി ബജറ്റില്‍ 30 കോടി വകയിരുത്തി. എരുമേലി മാസ്റ്റർ പ്ലാന് അധികമായി 10 കോടിയും കുടിവെള്ള വിതരണത്തിന് 10 കോടിയും നിലക്കൽ വികസനത്തിന് 2.5 കോടിയും വകയിരുത്തിയതായി ധനമന്ത്രി ബാലഗോപാൽ വ്യക്തമാക്കി. ലൈഫ് മിഷൻ പദ്ധതിക്കായി 1436.26 കോടി വകയിരുത്തിയതായും മന്ത്രി അറിയിച്ചു.

കേരളത്തിന്റെ ആഭ്യന്തര ഉല്പാദനവും തൊഴിൽ സംരംഭങ്ങളും നിക്ഷേപ സാധ്യതകളും വർദ്ധിപ്പിക്കാൻ സർവ സൗകര്യങ്ങളുമൊരുക്കി മേക്ക് ഇൻ കേരള വികസിപ്പിക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി വ്യക്തമാക്കി. മേക്ക് ഇൻ കേരള പദ്ധതിൽ കാലയളവിൽ ആയിരം കോടി രൂപ കൂടുതലായി അനുവദിക്കും. ഈ വർഷം 100 കോടി രൂപയും നീക്കി വെക്കും എന്ന് മന്ത്രി ബഡ്ജറ്റിൽ പ്രഖ്യാപനം നടത്തി.

മേക്ക് ഇൻ കേരളയുമായി ബന്ധപ്പെട്ട് പഠനം നടത്താൻ സെന്റർ ഫോർ ഡെവല്പ്മെന്റ് സ്റ്റഡീസിനെ ചുമതലപ്പെടുത്തിയിരുന്നു. റിപ്പോർട്ട് പ്രകാരം 2021-22ൽ കേരളത്തിൽ 1,28,000 കോടി രൂപയുടെ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതിൽ 92 ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ്. കയറ്റുമതി 74000 കോടി രൂപയുടേതായിരുന്നു. 70 ശതമാനം മറ്റ് സംസ്ഥാനങ്ങളിലേക്കായിരുന്നു. കേരളത്തിന്റെ വ്യാപര കമ്മി വളരെ കൂടുതലാണ്.

ഈ സാഹചര്യത്തിൽ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളിൽ തദ്ദേശീയമായി ഉത്പാദിപ്പിക്കാൻ പറ്റുന്ന സാധ്യതയുള്ളവയെ കണ്ടെത്താനാണ് പഠനം നടത്തിയത്. ഇവ കണ്ടെത്തി കേരളത്തിൽ ഉത്പാദിപ്പിക്കാനുള്ള പിന്തുണ നൽകും. അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി വ്യവസായ വകുപ്പും അനുബന്ധ വകുപ്പും ചേർന്ന് പദ്ധതി രൂപീകരിക്കും. കാർഷിക സ്റ്റാർട്ടപ്പുകൾക്കും പിന്തുണ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button