NewsTechnology

സാംസംഗ് ഗാലക്സി എഫ്13: റിവ്യൂ

6.6 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ലോകപ്രശസ്ത സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് സാംസംഗ്. ദക്ഷിണകൊറിയൻ നിർമ്മാതാക്കളായ സാംസംഗ് ഒട്ടനവധി ഹാൻഡ്സെറ്റുകൾ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ സാംസംഗ് 2022-ൽ പുറത്തിറക്കിയ ഹാൻഡ്സെറ്റാണ് സാംസംഗ് ഗാലക്സി എഫ്13. കിടിലൻ സവിശേഷതയാണ് ഈ ഹാൻഡ്സെറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ, ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാനും സാധിക്കുന്നതാണ്. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.6 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. സാംസംഗ് എക്സിനോസ് 850 പ്രോസസറിലാണ് പ്രവർത്തനം. ആൻഡ്രോയിഡ് 12 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 192 ഗ്രാം മാത്രം ഭാരമുള്ള ഈ ഹാൻഡ്സെറ്റുകളിൽ 4ജി സപ്പോർട്ടാണ് ലഭ്യമായിട്ടുള്ളത്. മൾട്ടി ടച്ച്, ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Also Read: ഇന്ത്യയുടെ ബാങ്കിംഗ് മേഖല സുസ്ഥിരമാണ്: അദാനി ഗ്രൂപ്പ് പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ആർബിഐ

50 മെഗാപിക്സൽ റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 15 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 6,000 എംഎഎച്ച് ബാറ്ററി ലൈഫും ലഭ്യമാണ്. വാട്ടർഫാൾ ബ്ലൂ, നൈറ്റ്സ്കൈ ഗ്രീൻ, സൺറൈസ് കോപ്പർ എന്നിങ്ങനെ 3 കളർ വേരിയന്റുകളിൽ വാങ്ങാൻ സാധിക്കും. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിൽ പുറത്തിറക്കിയ സാംസംഗ് ഗാലക്സി എഫ്13 സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 11,050 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button