KeralaLatest NewsNews

ദീപിക പദുകോണിനൊപ്പമാണെങ്കിലും ചേട്ടന്‍ ഇന്റിമേറ്റ് സീന്‍ ചെയ്യില്ല, ചേട്ടന് ഇഷ്ടമല്ല: റോബിനെ കുറിച്ച് ആരതി പൊടി

കൊച്ചി: മലയാളം ബി​ഗ് ബോസിൽ ഇങ്ങനെ ഉയർന്ന് വന്ന താരമാണ് റോബിൻ രാധാകൃഷ്ണൻ. ആരതി പൊടിയുമായി റോബിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇരുവരും ഒരുമിച്ചുള്ള ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. ഇരുവരും ഒരുമിച്ചുള്ള വീഡിയോകൾക്കെല്ലാം നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ, മൈൽസ്റ്റോൺ മേക്കർസിന് നൽകിയ അഭിമുഖത്തിൽ ആരതിയെ പ്രാങ്ക് കോൾ ചെയ്ത റോബിന്റെയും അവതാരകന്റെയും വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

റോബിന് ബോളിവുഡിൽ നിന്നും അവസരം വന്നു, ദീപിക പദുകോണാണ് സിനിമയിലെ നായിക എന്ന് പറഞ്ഞ് അവതാരകൻ ആരതിയെ ഫോൺ ചെയ്യുകയായിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിനെ പിന്തുണച്ച ആരതി പക്ഷെ റോബിന് സിനിമയിൽ ഇന്റിമേറ്റ് സീനുകൾ ഉണ്ടെന്ന് പറഞ്ഞപ്പോൾ പറ്റില്ലെന്ന് പറഞ്ഞു. റോബിനോട് ചോദിക്കൂ എന്നാണ് ആരതി ആദ്യം പറഞ്ഞത്. റോബിൻ സീൻ ചെയ്യാൻ സമ്മതിച്ചു നിങ്ങളുടെ സമ്മതം വേണമെന്ന് പറഞ്ഞപ്പോൾ എനിക്ക് ഓക്കെയല്ല എന്ന് ആരതി പൊടി മറുപടി നൽകി.

റോബിൻ സീൻ ചെയ്യാൻ സമ്മതിച്ചു നിങ്ങളുടെ സമ്മതം വേണമെന്ന് പറഞ്ഞപ്പോൾ, എനിക്ക് ഓക്കെയല്ല എന്ന് ആരതി പൊടി മറുപടി നൽകി. തനിക്കും നിരവധി അവസരങ്ങൾ സിനിമയിൽ നിന്ന് വന്നിരുന്നെന്നും ഇതേപോലുള്ള കാരണങ്ങൾ മൂലമാണ് ചെയ്യാഞ്ഞതെന്നും ആരതി പറഞ്ഞു. ചേട്ടൻ അഭിനയിച്ച് നല്ല രീതിയിൽ പോവുന്നതിൽ സന്തോഷമേ ഉള്ളൂ. പക്ഷെ ഒരു ലിമിറ്റ് വിട്ടിട്ടുള്ള ഓവറാക്കലുകളോട് താൽപര്യമില്ലെന്നും ആരതി വ്യക്തമാക്കി. പ്രാങ്കാണെന്ന് പിന്നീട് ആരതിയോട് തുറന്ന് പറയുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button