Latest NewsNewsInternational

യു.എസിലെയും ബ്രിട്ടനിലെയും രാഷ്ട്രത്തലവന്‍മാരെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും ജനകീയനായ നേതാവായി നരേന്ദ്ര മോദി

ബിബിസി ഡോക്യുമെന്ററിയൊന്നും വില പോയില്ല, ബൈഡനെയും ഋഷി സുനകിനെയും പിന്നിലാക്കി മോദി തന്നെ ജനകീയനായ ലോകനേതാവ്

ന്യൂഡല്‍ഹി: യു.എസിലെയും ബ്രിട്ടനിലെയും രാഷ്ട്രത്തലവന്‍മാരെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും ജനകീയനായ നേതാവായി മാറി പ്രധാനമന്ത്രി നരേന്ദ്രമോദി. 78ശതമാനമാണ് പ്രധാനമന്ത്രി മോദിയുടെ അംഗീകാര നിരക്ക്. പൊളിറ്റിക്കല്‍ ആന്‍ഡ് ഇന്റലിജന്‍സ് കമ്പനിയായ മോണിങ് കണ്‍സല്‍ട്ട് ആണ് ഏറ്റവും ജനപ്രീതിയുള്ള ലോകനേതാക്കളുടെ പട്ടിക പുറത്തുവിട്ടത്.

Read Also: ‘എന്നെ കുട്ടായി അടിച്ചു, ഞാന്‍ ചാവാന്‍ പോകുന്നു’, മരിക്കുന്നതിനു മുന്‍പ് മരുമകള്‍ക്ക് അവസാന സന്ദേശം അയച്ച് വീട്ടമ്മ

22 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ധ്രസ് മാനുവല്‍ ലോപസ് ഒബ്രദോര്‍, സ്വിസ് പ്രസിഡന്റ് അലെയ്ന്‍ ബെര്‍സറ്റ് എന്നിവരും ജനപ്രീതിയുടെ കാര്യത്തില്‍ മോദിയുടെ തൊട്ടുപിന്നിലുണ്ട്. 2023 ജനുവരി 26നും 31നും ഇടയിലെ വിവരങ്ങള്‍ ശേഖരിച്ചാണ് പട്ടിക തയാറാക്കിയത്.

ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയാണ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തുള്ളത്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവരാണ് ആറും ഏഴും സ്ഥാനങ്ങളില്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പത്താംസ്ഥാനത്താണ്. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പതിനൊന്നാമതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button