Latest NewsNewsInternationalGulfQatar

ഗതാഗത സുരക്ഷ വർദ്ധിപ്പിക്കൽ: ടയറുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

ദോഹ: റോഡ് അപകടങ്ങൾ തടയാനും ഗതാഗത സുരക്ഷ വർധിപ്പിക്കാനും വാഹനങ്ങളുടെ ടയറുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന് ഡ്രൈവർമാർക്ക് നിർദ്ദേശം. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. അപകടങ്ങളെ പ്രതിരോധിക്കാൻ ടയറുകൾ പ്രവർത്തനക്ഷമമായിരിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

Read Also: ‘ഇവനെയൊക്കെ എന്തിനാണ് ഇങ്ങനെ താങ്ങുന്നത്?’: ദുൽഖറിനെ വിമർശിച്ചവനോട് സൈജു കുറുപ്പ് പറഞ്ഞതിങ്ങനെ

ടയറുകൾക്ക് അനുയോജ്യമായ വേഗത്തിൽ മാത്രമേ വാഹനങ്ങൾ ഓടിക്കാവൂ. ശരിയായ എയർ പ്രഷർ ഉണ്ടോ എന്ന് പതിവായി പരിശോധിക്കണം. ടയറുകൾ കട്ടിയായ വസ്തുക്കളിന്മേൽ കയറാതെ ശ്രദ്ധിക്കേണ്ടതാണ്. അംഗീകൃതവും ഗുണനിലവാരവുമുള്ള ടയറുകൾ മാത്രമായിരിക്കണം വാഹനങ്ങളിൽ ഉപയോഗിക്കേണ്ടത്.

ചുട്ടുപഴുത്ത റോഡുകളിലൂടെയുള്ള യാത്രയിൽ ടയറുകളുടെ നിലവാരം പ്രധാനഘടകമാണ്. അമിതഭാരം, വേഗം, ടയർ പൊട്ടിത്തെറിക്കൽ തുടങ്ങിയവയാണ് മിക്ക അപകടങ്ങൾക്കും കാരണമാകുന്നത്. കാലാവധി കഴിഞ്ഞില്ലെങ്കിലും ടയറുകൾ വിണ്ടുകീറുകയോ പൊട്ടുകയോ ചെയ്താൽ മാറ്റണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Read Also: ബംഗ്ലാദേശിലും സാമ്പത്തിക പ്രതിസന്ധി കനക്കുന്നു: സർക്കാരിനെതിരെ തെരുവിലിറങ്ങി സമരം ചെയ്ത് പൊതുജനം

shortlink

Related Articles

Post Your Comments

Related Articles


Back to top button