Latest NewsNewsInternational

അതിരുവിട്ട പ്രതികരണം: ചൈനീസ് ബലൂൺ മിസൈൽ അയച്ച് തകർത്ത് കടലിൽ വീഴ്ത്തിയ സംഭവത്തിൽ അമേരിക്കക്കെതിരെ ചൈന

വാഷിംഗ്ടൺ: അതിർത്തി കടന്നു പറന്ന കൂറ്റൻ ചൈനീസ് ബലൂൺ മിസൈൽ അയച്ച് തകർത്ത് കടലിൽ വീഴ്ത്തിയ സംഭവത്തിൽ അമേരിക്കയ്ക്ക് എതിരെ ചൈന. അതിരുവിട്ട പ്രതികരണമാണ് അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് ചൈന വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര മര്യാദയുടെ ലംഘനമാണിതെന്നും ചൈന പറഞ്ഞു.

Read Also: ജനജീവിതം വേഗത്തിലാക്കാന്‍ ‘വന്ദേ മെട്രോ’ കൊണ്ടുവരണം, പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു: റെയില്‍വേ മന്ത്രി

വിഷയത്തിൽ ഉചിതമായ മറുപടി അമേരിക്കയ്ക്ക് നൽകുമെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. രഹസ്യം ചോർത്താൻ ചൈന അയച്ച ചാര ബലൂൺ ആണ് വെടിവെച്ചിട്ടതെന്നാണ് അമേരിക്കയുടെ നിഗമനം.

മൂന്നു ലോറികളുടെ വലുപ്പമുള്ള കൂറ്റൻ ബലൂൺ ആണ് അമേരിക്ക വെടിവെച്ചിട്ടത്. അതേസമയം, കാലാവസ്ഥ പഠനത്തിനുള്ള സിവിലിയൻ എയർഷിപ്പ് വഴിതെറ്റി പറന്നതെന്നാണ് ചൈന വിശദീകരിക്കുന്നത്. എന്നാൽ ആണവായുധ കേന്ദ്രങ്ങൾക്ക് മുകളിലൂടെ ഉൾപ്പെടെ പറന്ന ബലൂൺ രഹസ്യം ചോർത്താൻ ചൈന മനഃപൂർവം അയച്ചതെന്നാണ് അമേരിക്കയുടെ ആരോപണം.

Read Also: ‘രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സഹകരിക്കും’; അനില്‍ ആന്റണി ബിജെപിയിലേക്ക്?

shortlink

Related Articles

Post Your Comments

Related Articles


Back to top button