KeralaLatest NewsNews

ഭർത്താവിന്റെ ഒത്താശയോടെ മധ്യവയസ്‌കനിൽ നിന്ന് അരക്കോടി രൂപ തട്ടിയെടുത്തു, പണം കിട്ടിയപ്പോൾ യുവാവിനൊപ്പം ഒളിച്ചോടി

പാലക്കാട്: വിവാഹ വാഗ്ദാനം നൽകി മധ്യവയസ്കനിൽ നിന്നും അരക്കോടിയോളം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. കൊല്ലം കൊട്ടാരക്കര സ്വദേശിനി ശാലിനി (37) ആണ് അറസ്റ്റിലായത്. പത്രത്തിൽ പുനർവിവാഹ പരസ്യം നൽകിയാണ് ശാലിനി മധ്യവയസ്കനെ വലയിൽ വീഴ്ത്തിയത്. ഇതിന് ശാലിനിക്ക് ഒപ്പം നിന്നത് ഭർത്താവ് സരിൻ കുമാർ തന്നെയായിരുന്നു. ഭർത്താവിന്റെ ഒത്താശയോടെയായിരുന്നു മധ്യവയസ്കനെ കുടുക്കിയത്.

പരസ്യം കണ്ട മധ്യവയസ്‌കൻ ശാലിനിയെ വിളിച്ചു. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേൽ പരാതിക്കാരൻ യുവതിക്ക് 45 ലക്ഷത്തോളം രൂപ പലതവണയായി നൽകി. കൽപ്പാത്തി സ്വദേശിയായ മധ്യവയസ്കനാണ് പരാതിക്കാരൻ. പണം തട്ടിയെടുത്ത ശേഷം ശാലിനി ഇയാളെ ഒഴിവാക്കാൻ ശ്രമിച്ചു. എന്നാൽ, അത് നടന്നില്ല. ഒടുവിൽ മധ്യവയസ്കന്റെ നിർബന്ധത്തിന് യുവതിക്ക് വഴങ്ങേണ്ടി വന്നു. ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയിച്ചെങ്കിലും യുവതി മണ്ഡപത്തിലെത്തിയില്ല. ഇതോടെയാണ് താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് മധ്യവയസ്‌കന് മനസിലായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

തട്ടിപ്പിന് ശേഷം മുങ്ങിയ ശാലിനിയെ എറണാകുളത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്. ആദ്യം വീട്ടിലെത്തിയ പൊലീസിന് ഭർത്താവ് സരിനെ മാത്രമേ അറസ്റ്റ് ചെയ്യാൻ സാധിച്ചുള്ളൂ. ശാലിനിയെ കാണാനില്ലെന്നായിരുന്നു ഇയാളുടെ മറുപടി. പണം തട്ടിയെടുക്കാൻ പദ്ധതി ആസൂത്രണം ചെയ്തത് ഭർത്താവ് ആണെങ്കിലും, പണം കിട്ടി കഴിഞ്ഞപ്പോൾ ശാലിനി ഇതുമായി തന്റെ കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നു. ഇവിടെ വെച്ചാണ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button