Latest NewsUAENewsInternationalGulf

കഴിഞ്ഞ വർഷം ദുബായ് സന്ദർശിച്ചത് 14.36 ദശലക്ഷം വിദേശ സന്ദർശകർ

ദുബായ്: കഴിഞ്ഞ വർഷം ദുബായ് സന്ദർശിച്ചത് 14.36 ദശലക്ഷം വിദേശ സന്ദർശകർ. ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി എത്തിയ വിനോദസഞ്ചാരികളുടെ കണക്കുകളാണ് പുറത്തു വന്നിട്ടുള്ളത്. ദുബായ് ഡിപ്പാർട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസമാണ് കണക്കുകൾ പുറത്തുവിട്ടത്. 2022-ൽ ആഗോളതലത്തിൽ തന്നെ ഹോട്ടൽ മുറികളുടെ ഏറ്റവും ഉയർന്ന ബുക്കിംഗ് രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ ദുബായ് ഇടംനേടി.

Read Also: ആരാധനാലയങ്ങള്‍ക്കു നേരെ വ്യാപക ആക്രമണം, ഒറ്റ രാത്രികൊണ്ട് തകര്‍ത്തത് 14 ക്ഷേത്രങ്ങള്‍ : വിഗ്രഹങ്ങള്‍ നശിപ്പിച്ചു

ടൂറിസം മേഖലയിൽ വലിയ തോതിലുള്ള വളർച്ച രേഖപ്പെടുത്തുന്നതിൽ ദുബായ് കാഴ്ചവെക്കുന്ന മികവ്, ആഗോളതലത്തിൽ തന്നെ വിനോദസഞ്ചാര മേഖലയിൽ മുന്നിട്ട് നിൽക്കുന്നതിന് എമിറേറ്റിനെ പ്രാപ്തമാക്കുന്നുവെന്ന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. എല്ലാ പ്രധാനമേഖലകളിലും എമിറേറ്റിനെ ഏറ്റവും മുൻപന്തിയിൽ എത്തിക്കുന്നതിനുള്ള ദുബായ് ഭരണാധികാരിയുടെ ദർശനങ്ങളെ സാധൂകരിക്കുന്നതാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: തുര്‍ക്കിയിലും സിറിയയിലും അതിശക്തമായ ഭൂകമ്പം, നിരവധി മരണം, മരണ സംഖ്യ ഉയരുന്നു: കെട്ടിടങ്ങള്‍ നിലം പൊത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button