Latest NewsUAENewsInternationalGulf

മരംമുറിക്കുന്നവർക്ക് പിടിവീഴും: നിയമലംഘകർക്ക് പിഴ ചുമത്തുമെന്ന് നഗരസഭ

റാസൽഖൈമ: മരംമുറിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി റാസൽഖൈമ നഗരസഭ. എമിറേറ്റിൽ പാർപ്പിട മേഖലയിൽ നട്ടുപിടിപ്പിച്ചതും മരുഭൂമിയിൽ വളരുന്നതുമായ ഏതു മരം മുറിച്ചാലും പിഴ ഈടാക്കുമെന്നാണ് നഗരസഭ അറിയിച്ചിട്ടുള്ളത്.

Read Also: ‘കേരളത്തിൽ നിന്നെടുക്കുന്ന ഓരോ രൂപയിൽ നിന്നും തിരിച്ച് ലഭിക്കുന്നത് 25 പൈസ, ഉത്തർപ്രദേശിന് ലഭിക്കുന്നത് ഒരു രൂപ 79പൈസ’

തീ കായാനും വളർത്തു മൃഗങ്ങൾക്ക് തീറ്റയായും ജനങ്ങൾ വ്യാപകമായി ഗാഫ് മരങ്ങൾ മുറിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നഗരസഭ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. റാസൽഖൈമയിലേക്ക് വിനോദ സഞ്ചാരത്തിന് എത്തുന്നവരും മരം മുറിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പൈതൃക മരമായ ഗാഫ് മുറിക്കുന്നത് പരിസ്ഥിതിക്കെതിരെയുള്ള കയ്യേറ്റമായി കണക്കാക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

Read Also: ‘പണ്ട് ദിലീപിന്റെ ഭാര്യ എന്നായിരുന്നു അറിഞ്ഞിരുന്നത്, ഇന്ന് സൗമ്യയുടെ ഭർത്താവ് ദിലീപ് എന്ന നിലയിലേക്ക് മാറി’: സൗമ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button