Kallanum Bhagavathiyum
Latest NewsKeralaMollywoodIndia

ഒരിക്കലെങ്കിലും മമ്മൂട്ടിയുടെ വിരിഞ്ഞ മാറിൽ തല ചേർത്തുവെക്കണം, സ്വർ​ഗത്തിൽ പോയതുപോലെയുണ്ടാവും- എഴുത്തുകാരി ശോഭ ഡേ

തിരുവനന്തപുരം: ഒരിക്കല്‍കൂടി ജീവിക്കാന്‍ അവസരം കിട്ടുകയാണെങ്കില്‍ തനിക്ക് മമ്മൂട്ടിയാവാനാണ് ആഗ്രഹമെന്ന് എഴുത്തുകാരി ശോഭാ ഡെ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സ്വാതി നാഗരാജിനോട് സംസാരിക്കുകയായിരുന്നു ശോഭാ. എന്ത് കൊണ്ട് മമ്മൂട്ടിയെന്ന ക്യൂറേറ്ററുടെ ചോദ്യത്തോട് താനദ്ദേഹത്തെ ആരാധിക്കുന്നുവെന്നായിരുന്നു മറുപടി.

കുറച്ച് പഴയ സിനിമയിലാണ് താന്‍ മമ്മൂട്ടിയെ കണ്ടത്. അന്ന് തന്നെ അദ്ദേഹത്തെ വളരെയേറെ ഇഷ്ടമായി. ഞാന്‍ എന്നെങ്കിലും മമ്മൂട്ടിയെ നേരിട്ടുകാണുമോ എന്ന് ഞാന്‍ എന്റെ ഭര്‍ത്താവിനോട് ചോദിച്ചിട്ടുണ്ട്. ബോളിവുഡിലെയോ ഹോളിവുഡിലെയോ വേറൊരു നടനും പാറപോലുള്ള ഇത്രയും വിരിഞ്ഞ മാറിടമില്ല. പിന്നെ ശബ്ദവും കണ്ണുകളിലെ കരുണയും മൃദുലതയും പ്രകടനങ്ങളിലെ സാമര്‍ത്ഥ്യവും അദ്ദേഹത്തിന്റെ പ്രത്യേകതയാണെന്നും ശോഭാ ഡേ പറഞ്ഞു.

എന്നെങ്കിലും അദ്ദേഹത്തെ കാണുകയാണെങ്കില്‍ അര സെക്കന്‍ഡ് നേരമെങ്കിലും അദ്ദേഹത്തെ നെഞ്ചില്‍ തലചേര്‍ത്തുവെയ്ക്കണം. ഒരു മൈക്രോ സെക്കന്‍ഡ് നേരത്തേക്കെങ്കിലും. സ്വര്‍ഗത്തില്‍ പോയതുപോലെയുണ്ടാവും അത്. പിന്നെ ആ പുഞ്ചിരിയും. ഞാന്‍ എന്റെ കുറ്റസമ്മതം നടത്തികഴിഞ്ഞു, ശോഭാ ഡേ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button