NewsTechnology

വിവോ വി19: വിലയും സവിശേഷതയും അറിയാം

6.44 സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ആഗോള വിപണിയിൽ ഒട്ടനവധി ഫീച്ചറുകൾ ഉള്ള ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്ന ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളാണ് വിവോ. ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങിയതും പ്രീമിയം റേഞ്ചിൽ ഉള്ളതുമായ ഒട്ടനവധി ഹാൻഡ്സെറ്റുകൾ വിവോ പുറത്തിറക്കാറുണ്ട്. അത്തരത്തിൽ വിവോ പുറത്തിറക്കിയ സ്മാർട്ട്ഫോണാണ് വിവോ വി19. ഇവയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.44 സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×2400 പിക്സൽ റെസല്യൂഷൻ ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 675 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 10 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ബ്ലൂ കളർ വേരിയന്റിലാണ് വിവോ വി19 വാങ്ങാൻ സാധിക്കുക.

Also Read: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെങ്കിലും വിദേശയാത്ര മുടക്കാതെ പാക് സർക്കാർ: ശക്തമായ പ്രതിഷേധവുമായി ജനങ്ങൾ

48 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ ക്വാഡ് ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 33 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 4,500 എംഎഎച്ച് ബാറ്ററി ലൈഫും ലഭ്യമാണ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വിവോ വി19 സ്മാർട്ട്ഫോണുകളുടെ വില 22,990 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button