Latest NewsIndia

2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മന്ത്രവാദി, വാതിൽ തകർത്ത പൊലീസ് കണ്ടത് പൂജാമുറിയിൽ കുട്ടിയെ ഇരുത്തി പൂജ ചെയ്യുന്നത്

കന്യാകുമാരി: തക്കലയിൽ 2 വയസുകാരിയെ തട്ടികൊണ്ടുപോയ മന്ത്രവാദി കാരക്കൊണ്ടാൻവിള സ്വദേശി രാസപ്പൻ ആശാരിയെ പൊലീസ് അറസ്റ്റുചെയ്തു.  നാലു മണിക്കൂറിനുള്ളിൽ  പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തി.  വീടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്ന രണ്ടു വയസുകാരിയെ കാണാതായതോടെ, ഐ.ടി. ജീവനക്കാരായ മാതാപിതാക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുട്ടി അപകടത്തിൽ കിണറ്റിൽ വീണിരിക്കാമെന്ന തോന്നലിൽ ഫയർഫോഴ്സിനെ വിളിച്ചുവരുത്തി കിണർ വറ്റിച്ച് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഒറ്റയ്ക്ക് താമസിക്കുന്ന മന്ത്രവാദിയുടെ വീട്ടിൽ കുട്ടിയെ കണ്ടെത്തിയത്. വാതിൽ ചവിട്ടി പൊളിച്ച് അകത്തുപ്രവേശിച്ച പൊലീസ് കണ്ടത് പൂജാമുറിയിൽ കുട്ടിയെ ഇരുത്തി പൂജ ചെയ്യുകയായിരുന്നു മന്ത്രവാദി രാസപ്പൻ ആശാരിയെ ആണ് . തുടർന്ന് കുട്ടിയെ രക്ഷിച്ച് പ്രതിയെ അറസ്റ്റുചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരം വീടിന് മുൻപിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പൂജ സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു മന്ത്രവാദി തട്ടിക്കൊണ്ടുപോക്കുകയായിരുന്നു. ഭാര്യയും മകനും മരിച്ച ശേഷം രാസപ്പൻ ആശാരി ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നും ഇയാൾക്ക് മാനസിക പ്രശ്നങ്ങളുള്ളതായും പൊലീസ് സൂചിപ്പിച്ചു. ഇയാളെ കോടതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button