Kallanum Bhagavathiyum
Latest NewsKeralaNews

കാണാതായ മകളെ തേടിയെത്തിയ പിതാവിനും സഹോദരനും മര്‍ദ്ദനമേറ്റ സംഭവം: പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു 

മാന്നാർ: കാണാതായ മകളെ തേടിയെത്തിയ പിതാവിനെയും സഹോദരനെയും സഹോദരി ഭർത്താവിനെയും മർദിച്ച കേസിൽ മൂന്ന് പേര്‍ അറസ്റ്റില്‍. പിതാവിനും സഹോദരനും മർദ്ദനമേറ്റ വിവരമറിഞ്ഞ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെൺകുട്ടി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചെന്നിത്തല ചെറുകോലിൽ ആണ് സംഭവം. ചെന്നിത്തല ചെറുകോൽ ഗോകുൽ നിവാസിൽ ഗോകുൽ (19), ഗ്രാമം ചിറയിൽ തെക്കേതിൽ ഉണ്ണി (ഷാനറ്റ്-25) ചെന്നിത്തല ചെറുകോൽ ഇടശേരിയത്ത് വൈഷ്ണവ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചെറുകോൽ മാലിയിൽ വടക്കേതിൽ പ്രവീൺ (26) പിതാവ് ഉണ്ണൂണി (48) ഉണ്ണൂണിയുടെ മരുമകൻ മാവേലിക്കര മറ്റം വടക്ക് എലിസബത്ത് വില്ലയിൽ റോജൻ (45) എന്നിവർക്കാണ് മർദനമേറ്റത്.

കാണാതായ മകൾ ഗോകുലിന്റെ വീട്ടിലുണ്ടെന്ന് അറിഞ്ഞശേഷം അന്വേഷിക്കാനായി വരുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രവീൺ കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഉണ്ണൂണിയുടെ കൈക്ക് പൊട്ടലുണ്ട്. ഉണ്ണൂണ്ണിയുടെ മകളും ഗോകുലും തമ്മിൽ പ്രണയത്തിലായിരുന്നു. അങ്ങനെയാണ് മകൾ ഗോകുലിന്റെ വീട്ടിൽ എത്തിയത്.

സംഭവത്തിൽ നാല് പ്രതികളാണുള്ളത്. ഒരാളെക്കൂടി പിടികൂടാനുണ്ട്. എസ്എച്ച്ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്ഐ അഭിരാം, അഡീഷണൽ എസ്ഐമാരായ മധുസുദനൻ, മോഹൻദാസ്, സിപിഒമാരായ സിദ്ദീഖുൽ അക്ബർ, പ്രമോദ്, ഹരിപ്രസാദ് സാജിദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button