Latest NewsKeralaIndiaInternational

ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് ആയുധങ്ങൾ നൽകിയ തുർക്കിക്ക് എല്ലാം മറന്ന് മരുന്നും, ആഹാരവും സഹായവും എത്തിച്ച് ഇന്ത്യ

എല്ലാ സമയവും ഇന്ത്യയെ താറടിക്കുവാൻ ശ്രമിച്ച ഒരു രാജ്യമാണ് തുർക്കിയും അവിടെ ഇന്ന് ഭരിക്കുന്ന ഭരണാധികാരികളും, പക്ഷേ അവർക്കൊരു ആവശ്യമുണ്ടായപ്പോൾ അവരെ ഇന്ത്യ എല്ലാം മറന്ന് സഹായിക്കുന്നു, കശ്മീർ, പാകിസ്ഥാൻ വിഷയത്തിൽ ഇന്ത്യയെ വല്ലാതെ ആക്രമിച്ച രാജ്യം കൂടിയാണ് തുർക്കി. എന്നാൽ ഇപ്പോൾ, ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയിലേക്ക് C17 Aircarft, 50 എൻ ഡി ആർ എഫ് പ്രവർത്തകർ, ഡ്രില്ലിങ് മെഷീൻ, മരുന്നുകൾ, dog squad, ആഹാരം, ഇതെല്ലാമായി ഇന്ത്യയുടെ fആദ്യ വിമാനം തുർക്കിയിൽ എത്തിക്കഴിഞ്ഞു, അടുത്ത ഫ്ലൈറ്റ് തയ്യാറെടുക്കുകയാണ്.

ഇതിനെ വാനോളം പുകഴ്ത്തി മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ രംഗത്തെത്തി.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെയും കമന്റിന്റെയും പൂർണ്ണ രൂപം:

ആദ്യം ഇന്ത്യ എന്ന മഹാരാജ്യത്തെ മനസ്സിലാക്കാൻ ശ്രമിക്കുക, ഇന്ത്യയിൽ പ്രളയം ഉണ്ടായിട്ടുണ്ട്, ഭൂമികുലുക്കം ഉണ്ടായിട്ടുണ്ട് അങ്ങനെ പലതും, പക്ഷേ ഇന്ത്യ എന്ന മഹാരാജ്യത്തിന്, അത് എങ്ങനെ നേരിടണം, നേരിടാം അത് ഇന്ത്യ പല ലോകത്തെ ആവർത്തി കാണിച്ചു കൊടുത്തിട്ടുണ്ട്, ഇന്ത്യ മഹാരാജ്യത്തിന് പാക്കിസ്ഥാന്റെയും, ചൈനയുടെയും സഹായം ആവശ്യമില്ല, കോവിഡിന്റെ രണ്ടാം വരവ് സമയത്ത് ഓക്സിജന്റെ കുറവുകൾ ഡൽഹി നഗരത്തിൽ ഉണ്ടായി, ഇന്ത്യയിൽ നിന്നും ഫ്ലൈറ്റുകൾ വിദേശരാജ്യങ്ങളിൽ പോയി അത് ഇന്ത്യയിൽ എത്തിച്ചു,

അഞ്ച് കിലോമീറ്റർ നീളം goods ട്രെയിൻ ഓക്സിജൻ സിലിണ്ടറുകൾ, ഇന്ത്യയുടെ പല ഖനികളിൽ നിന്നും, ഡൽഹിയിൽ എത്തി ഇതൊക്കെ ഇന്ത്യ ലോകരാജ്യങ്ങളെ കാണിച്ചുകൊടുത്തു, സുഡൂസ്, കമ്മിക്കുട്ടന്മാർ ഇവന്മാർക്കൊന്നും ഇത് ദഹിക്കില്ല അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ക്യൂബയിലും പോയി ജീവിക്കേണ്ടവൻ ഇന്ത്യയിൽ ജീവിച്ചിട്ട് ഒരു കാര്യവുമില്ല.

മറ്റൊരു കമന്റ് ഇങ്ങനെ,

ഭൂകമ്പത്തിൽ തകർന്ന തുർക്കിയേ സഹായിക്കാനായി ഭാരതം IAF C-17 ഗ്ലോബ്മാസ്റ്റർ എയർക്രാഫ്റ്റ് മുഴുവൻ രക്ഷപ്രവർത്തന ഉപകരണങ്ങളും അടിയന്തര സാമഗ്രികളും ആയി ഇന്നലെ രാത്രി തുർക്കിയിൽ എത്തി. എൻ‌ഡി‌ആർ‌എഫിന്റെ സെർച്ച് & റെസ്‌ക്യൂ ടീമുകളെ വഹിക്കുന്ന ഈ വിമാനം രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് ഇന്ത്യൻ ഓർഗനൈസേഷനുകൾക്കൊപ്പം ഐ‌എ‌എഫും പങ്കാളിയാകുന്നു.
ഇസ്ലാമിക ലോകത്തിന്റെ ഖലീഫയാകാൻ കണ്ണും നട്ടിരുന്ന ഏർദോഗാൻ ഇന്ത്യയെ ശത്രു സ്ഥാനത്തു നിറുത്തി പാക്കിസ്താന് ആയുധങ്ങളും, വെടികൊപ്പുകളും, യുദ്ധസാമഗ്രഹികളും വിതരണം ചെയ്യുന്നതിൽ മുൻപന്തിയിൽ ആയിരുന്നു.

കാശ്മീർ വിഷയത്തിൽ യുഎന്നിൽ ഇന്ത്യക്ക് എതിരെ വോട്ട് ചെയ്യുകയും പരസ്യമായി പല പ്രസ്താവനകളും നടത്തിയിട്ടുമുണ്ട്. അതിനു സപ്പോർട്ട് ആയി ഭാരതത്തിലും, കേരളത്തിന്റെ ഒരു പ്രത്യേക ഭാഗത്തിരുന്നു പാക്കിസ്ഥാനും തുർക്കിക്കും ജയ് വിളിക്കുന്നവരും.
എന്നാൽ ഇവർക്കൊക്കെ ഒരു ആവശ്യം വന്നപ്പോൾ ശത്രുവെന്നു നോക്കാതെ സഹായിക്കാൻ മുൻപന്തിയിൽ തന്നെ നിന്ന നമ്മുടെ ഭാരതം നമ്മുടെ അഭിമാനമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button