Latest NewsNewsAutomobile

ഇന്ത്യയിൽ രണ്ടരക്കോടി ഉപഭോക്താക്കളെന്ന ചരിത്ര നേട്ടവുമായി മാരുതി സുസുക്കി

സാധാരണക്കാർക്ക് വേണ്ടി അവതരിപ്പിക്കുന്ന മോഡലുകൾ എന്ന നിലയിലാണ് മാരുതി സുസുക്കി ജനപ്രീതി നേടിയത്

ഇന്ത്യൻ വിപണിയിൽ ചരിത്ര നേട്ടം കൊയ്തിരിക്കുകയാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ രണ്ടരക്കോടി ഉപഭോക്താക്കളെന്ന നേട്ടമാണ് മാരുതി കൈവരിച്ചിരിക്കുന്നത്. ജനുവരി 9- നാണ് ഈ നേട്ടം സ്വന്തമാക്കിയതെന്ന് മാതൃകമ്പനിയായ ജപ്പാനിലെ സുസുക്കി മോട്ടോർ കോർപ്പറേഷൻ വ്യക്തമാക്കി. ഇന്ത്യൻ കമ്പനിയായ മാരുതി 1982- ലാണ് സുസുക്കിയുമായി കൈകോർക്കുന്നത്. 1983- ൽ സംയുക്ത പ്രവർത്തനത്തിലൂടെ മാരുതി 800 പുറത്തിറക്കി.

സാധാരണക്കാർക്ക് വേണ്ടി അവതരിപ്പിക്കുന്ന മോഡലുകൾ എന്ന നിലയിലാണ് മാരുതി സുസുക്കി ജനപ്രീതി നേടിയത്. ഓൾട്ടോ, വാഗൺആർ, സ്വിഫ്റ്റ് തുടങ്ങിയ ഒട്ടുമിക്ക മോഡലുകളും ജനങ്ങൾക്കിടയിൽ വൻ തരംഗം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. നിലവിൽ, രാജ്യത്തുടനീളം 3,500- ലധികം ഷോറൂമുകൾ മാരുതി സുസുക്കിക്ക് ഉണ്ട്. എസ്‌യുവികളും, സിഎൻജികളും, ഹൈബ്രിഡുകളും ഉൾപ്പെടെ 17 മോഡലുകളാണ് ഇന്ത്യയിൽ ഉൽപാദിപ്പിച്ച് മാരുതി വിറ്റഴിക്കുന്നത്. 2022- ൽ മാത്രം 19.16 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്.

Also Read: അടഞ്ഞുകിടക്കുന്ന വീടുകൾക്ക് അധികനികുതി ഇടാക്കാനുള്ള ബഡ്ജറ്റ് നിർദ്ദേശം പിൻവലിക്കണം: തോമസ് സി കുറ്റിശ്ശേരിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button