Latest NewsNewsIndia

ബിജെപിയ്ക്ക് 2024 ലെ പൊതു തെരഞ്ഞെടുപ്പിലേക്കുള്ള വിജയതന്ത്രം പകര്‍ന്നുകൊടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ബിജെപിയിലെ അണികള്‍ക്ക് 2024 ലെ പൊതു തെരഞ്ഞെടുപ്പിലേക്കുള്ള വിജയതന്ത്രം പകര്‍ന്നുകൊടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റില്‍ ബിജെപിയ്ക്ക് സീറ്റ് ഇനിയും കൂട്ടാനാണ് ശ്രമം.

Read Also: കോൺ​ഗ്രസ് നേതാവ് പാർട്ടി ഓഫീസിന്റെ കതകിൽ ചവിട്ടിയ സംഭവം: ജില്ലാ നേതൃത്വം കെപിസിസിക്ക് പരാതി നൽകി

പാര്‍ട്ടിയുടെ സാമാജികരോട്, വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനും അവിടെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് ഉറപ്പാക്കാനും ആഹ്വാനം ചെയ്തു. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദി പറഞ്ഞത്. ഫെബ്രുവരി 1 ന് നടന്ന ബജറ്റ് അവതരണത്തിന് ശേഷം ആദ്യമായിട്ടാണ്  ഒരു പൊതുസഭയെ അഭിമുഖീകരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പൂര്‍ണ്ണബജറ്റ് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഈ ബജറ്റിനെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളത് എന്ന് ആര്‍ക്കും പറയാനാകില്ലെന്നും മോദി പറഞ്ഞു.

കഴിഞ്ഞമാസം നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ യോഗത്തില്‍ പാര്‍ട്ടി നേതാക്കളോട് ലോക്സഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇനിയും 400 ദിവസങ്ങളാണ് അവശേഷിക്കുന്നത്. ജനങ്ങളെ സേവിക്കാന്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. നമ്മള്‍ക്ക് ചരിത്രമെഴുതണമെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button