NewsMobile PhoneTechnology

വിവോ യു20: റിവ്യൂ

6.53 ഇഞ്ച് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യൻ വിപണി കീഴടക്കിയ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വിവോ. വ്യത്യസ്ഥമായ ഡിസൈനിലാണ് വിവോ ഓരോ ഹാൻഡ്സെറ്റുകളും വിപണിയിൽ അവതരിപ്പിക്കുന്നത്. അത്തരത്തിൽ പുറത്തിറക്കിയ മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നാണ് വിവോ യു20. ബഡ്ജറ്റ് സ്വന്തമാക്കാൻ സാധിക്കുന്ന, ഒട്ടനവധി ഫീച്ചറുകൾ ഉള്ള സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും ഈ ഹാൻഡ്സെറ്റിന് ഉണ്ട്. വിവോ യു20 സ്മാർട്ട്ഫോണുകളുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് അറിയാം.

6.53 ഇഞ്ച് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×2340 പിക്സൽ റെസല്യൂഷൻ ലഭ്യമാണ്. ക്വാൽകം എസ്ഡിഎം675 സ്നാപ്ഡ്രാഗൺ 675 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 9 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പ്രധാനമായും ബ്ലാക്ക് കളർ വേരിയന്റിലാണ് പുറത്തിറക്കിയിട്ടുള്ളത്.

Also Read: തുർക്കി-സിറിയ ഭൂചലനം: മരണസംഖ്യ 5000 കടന്നു, രക്ഷാപ്രവർത്തനത്തിൽ തിരിച്ചടിയായി മഴ

16 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഈ വിവോ യു20 സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 15,000 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button