Latest NewsNews

അദാനി ഗ്രീൻ: മൂന്നാം പാദത്തിലെ ലാഭത്തിൽ വർദ്ധനവ്

രാജ്യത്തെ ക്ലീൻ എനർജിയിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾ അദാനി ഗ്രൂപ്പ് നടത്തുന്നുണ്ട്

മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ മികച്ച ലാഭം നേടിയിരിക്കുകയാണ് അദാനി ഗ്രീൻ. കണക്കുകൾ പ്രകാരം, ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 110 ശതമാനം വർദ്ധനവോടെ 103 കോടി രൂപയായാണ് ലാഭം ഉയർന്നത്. മുൻ വർഷം ഇതേ കാലയളവിൽ 49 കോടി രൂപയായിരുന്നു അദാനി ഗ്രീനിന്റെ ലാഭം. കൂടാതെ, മൂന്നാം പാദത്തിൽ 53 ശതമാനത്തിന്റെ വരുമാന വർദ്ധനവും ഉണ്ടായിട്ടുണ്ട്. ഇത്തവണ ചരക്കുകളും സേവനങ്ങളും വിറ്റഴിച്ചത് വരുമാനം ഉയരാൻ കാരണമായിട്ടുണ്ട്. മൂന്നാം പാദത്തിൽ 2,258 കോടി രൂപയുടെ വരുമാനമാണ് നേടിയത്.

അദാനി ഗ്രൂപ്പിന്റെ ഓഹരികൾ തിരിച്ചടികൾ നേരിടുന്ന ഈ സാഹചര്യത്തിൽ അദാനി ഗ്രീൻ മികച്ച നേട്ടം കൈവരിച്ചത് ഏറെ ഗുണം ചെയ്തിട്ടുണ്ട്. രാജ്യത്തെ ക്ലീൻ എനർജിയിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾ അദാനി ഗ്രൂപ്പ് നടത്തുന്നുണ്ട്. ഇത്തരം ശ്രമങ്ങളിൽ പുരോഗതി നേടി എന്ന സൂചനയാണ് മൂന്നാം പാദഫലങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്ത് ക്ലീൻ എനർജി പ്രോത്സാഹിപ്പിക്കാനുള്ള ഒട്ടനവധി പദ്ധതികൾക്ക് അദാനി ഗ്രീൻ രൂപം നൽകുന്നുണ്ട്.

Also Read:തുര്‍ക്കിയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോകുന്ന ഇന്ത്യന്‍ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്റെ ക്രൂരത

shortlink

Related Articles

Post Your Comments

Related Articles


Back to top button