ThiruvananthapuramLatest NewsKeralaNattuvarthaNews

യു​വാ​വി​നെ കു​ത്തിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ

കൊ​ല്ലം സ്വ​ദേ​ശി സ​ജീ​വ്കു​മാ​ർ (48) ആ​ണ് പി​ടി​യി​ലാ​യ​ത്

പേ​രൂ​ർ​ക്ക​ട: യു​വാ​വി​നെ കു​ത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേ​സി​ലെ പ്ര​തി പിടിയിൽ. കൊ​ല്ലം സ്വ​ദേ​ശി സ​ജീ​വ്കു​മാ​ർ (48) ആ​ണ് പി​ടി​യി​ലാ​യ​ത്. അ​മ്പ​ല​മു​ക്ക് സ്വ​ദേ​ശി അ​നി​ൽ​കു​മാ​റി​ന് (43) ആ​ണ് കു​ത്തേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി അ​മ്പ​ല​മു​ക്കി​ലെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. അ​നി​ൽ​കു​മാ​ർ ത​ന്‍റെ മ​ക​ളെ കാ​ണു​ന്ന​തി​നു വേ​ണ്ടി​യാ​ണ് അ​മ്പ​ല​മു​ക്കി​ലെ മു​ൻ ഭാ​ര്യ​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. ഇ​തി​നി​ടെ സ​ജീ​വു​മാ​യി വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും ഇ​യാ​ൾ അ​നി​ൽ​കു​മാ​റി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. അ​നി​ൽ​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയിലാണ്.

Read Also : ഹോണ്ട: ചരിത്രം തിരുത്തിയെഴുതുന്നു, അടുത്ത വർഷം മുതൽ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കും

അ​നി​ൽ​കു​മാ​ർ വി​വാ​ഹ​മോ​ച​നം നേ​ടി​യ ആ​ൾ ആ​ണെ​ങ്കി​ലും മ​ക​ളെ കാ​ണു​ന്ന​തി​നു​വേ​ണ്ടി ഇ​ട​യ്ക്കി​ടെ വ​രു​മാ​യി​രു​ന്നു. ഇ​യാ​ളു​ടെ മു​ൻ ഭാ​ര്യ​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വാ​ണ് സ​ജീ​വെ​ന്ന് പേ​രൂ​ർ​ക്ക​ട പൊ​ലീ​സ് പ​റ​ഞ്ഞു.

പേ​രൂ​ർ​ക്ക​ട സി​ഐ സൈ​ജു​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘമാണ് പ്രതിയെ പി​ടി​കൂ​ടിയത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button