Latest NewsNewsInternationalOmanGulf

ഭൂചലനം: തുർക്കിയിലേക്കും സിറിയയിലേക്കും സുരക്ഷാസേനയെ അയച്ച് ഒമാൻ

മസ്‌കത്ത്: തുർക്കിയിലേക്കും സിറിയയിലേക്കും സുരക്ഷാസേനയെ അയച്ച് ഒമാൻ. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരികിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. തെക്കൻ തുർക്കിയയിൽ നടക്കുന്ന രക്ഷാ പ്രവർത്തനങ്ങളിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നാഷനൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമിൽ നിന്നുള്ള സേന പങ്കെടുക്കും.

Read Also: ഫോണിലെ ബാറ്ററി ഊറ്റിയെടുക്കുന്നു, ഫേസ്ബുക്കിനെതിരെ ഗുരുതര ആരോപണവുമായി മുൻ ജീവനക്കാരൻ

സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഐക്യരാഷ്ട്ര സഭയുടെ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ അഡ്വൈസറി ഗ്രൂപ്പുമായി സഹകരിച്ച് തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്ക് സന്നദ്ധത അറിയിച്ചിരുന്നു. സുൽത്താൻ ഹൈതം ബിൻ താരിക് തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ, സിറിയൻ പ്രസിഡന്റ് ഡോ ബശർ അൽ അസദ് എന്നിവരുമായി ഫോണിൽ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതേസമയം, ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് ആശ്വാസം നൽകുന്നതിനായി ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ (ഒസിഒ) സംഭാവനകൾ ക്ഷണിച്ചിട്ടുണ്ട്. താത്പര്യമുള്ളവർക്ക് പേയ്‌മെന്റ് മെഷീനുകൾ, എസ്എംഎസ്, ഇലക്ട്രോണിക് പോർട്ടൽ, ബങ്ക് ട്രാൻസ്ഫർ എന്നിവ വഴി സംഭാവന ചെയ്യാം. ബങ്ക് മസ്‌കത്ത് (സിറിയ): 0423010706280016, എൻ ബി ഒ (സിറിയ): 1049337798006. ബാങ്ക് മസ്‌കത്ത് (തുർക്കി): 0423010700010017, ബങ്ക് ദോഫാർ (തുർക്കി): 01040060909.

Read Also: രാജ്യം കുതിക്കുമ്പോൾ കേരളം കിതയ്ക്കുന്നു: നികുതിയുടെ അധികഭാരം അടിച്ചേൽപ്പിക്കുകയാണ് സംസ്ഥാന ബജറ്റെന്ന് കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button