Latest NewsNewsBusiness

വാലന്റൈൻസ് ദിനത്തിൽ സൗജന്യ ടിക്കറ്റ് വാഗ്ദാനവുമായി ഫ്ലിപ്കാർട്ട്, കൂടുതൽ വിവരങ്ങൾ അറിയാം

സൗജന്യ ടിക്കറ്റ് ലഭിക്കണമെങ്കിൽ ചില നിബന്ധനകളും ഫ്ലിപ്കാർട്ട് മുന്നോട്ടുവച്ചിട്ടുണ്ട്

വാലന്റൈൻസ് ഡേ ആഘോഷമാക്കാൻ ഉപഭോക്താക്കൾക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. ഇത്തവണ സൗജന്യ സിനിമാ ടിക്കറ്റാണ് ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. ഷാരൂഖാന്റെ പത്താൻ സിനിമയ്ക്കുള്ള ടിക്കറ്റാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. എന്നാൽ, സൗജന്യ ടിക്കറ്റ് ലഭിക്കണമെങ്കിൽ ചില നിബന്ധനകളും ഫ്ലിപ്കാർട്ട് മുന്നോട്ടുവച്ചിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് 800 രൂപയുടെ പർച്ചേസ് നടത്തുന്നവർക്കാണ് സൗജന്യ സിനിമ ടിക്കറ്റ് ലഭിക്കുക. വ്യക്തിഗത പരിചരണം, സൗന്ദര്യ സംരക്ഷണം, ചോക്ലേറ്റ് എന്നിങ്ങനെ ഏതെങ്കിലും വിഭാഗങ്ങളിൽ നിന്ന് 800 രൂപയ്ക്ക് പർച്ചേസ് ചെയ്താൽ സൗജന്യ ടിക്കറ്റും കരസ്ഥമാക്കാനാകും.

18 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഫെബ്രുവരി 14ന് രാത്രി 11:59- ന് ഓഫർ അവസാനിക്കുന്നതാണ്. സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് തിങ്കൾ മുതൽ വ്യാഴം വരെയുള്ള എല്ലാ ഷോകൾക്കും, വെള്ളി മുതൽ ഞായർ വഴിയുള്ള പ്രഭാത ഷോകൾക്കുമാണ് ടിക്കറ്റ് ലഭിക്കുക. ഫെബ്രുവരി 14- ന് ഓഫർ അവസാനിക്കുമെങ്കിലും, ഏപ്രിൽ 30 വരെ കൂപ്പൺ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

Also Read: മെ​ഴു​കു​തി​രി​യി​ൽ നിന്ന് ക​ട്ടി​ലിലേക്ക് തീ ​പ​ട​ർ​ന്നു : വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button