KasargodNattuvarthaLatest NewsKeralaNews

പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ത്ഥി​നി പു​ഴ​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു : ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

മ​ടി​ക്കൈ ക​ണ്ടം​കു​ട്ടി ചാ​ലി​ലെ എ​ബി​ൻ ജോ​സ​ഫി​നെ​യാ​ണ് (28)പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്

നീ​ലേ​ശ്വ​രം: പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർത്ഥി​നി പു​ഴ​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തിലെ പ്ര​തി​ അറസ്റ്റിൽ. മ​ടി​ക്കൈ ക​ണ്ടം​കു​ട്ടി ചാ​ലി​ലെ എ​ബി​ൻ ജോ​സ​ഫി​നെ​യാ​ണ് (28)പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. നീ​ലേ​ശ്വ​രം പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ആര്‍ത്തവമെന്ന് യുവതി: കൊച്ചിയിൽ പരിശോധനയിൽ കണ്ടത് രഹസ്യ ഭാഗത്ത് ഒളിപ്പിച്ച അരക്കിലോയിലേറെ സ്വര്‍ണം

മൂ​ന്നു​ദി​വ​സം മു​മ്പ് കാ​ഞ്ഞ​ങ്ങാ​ട് അ​ര​യി പു​ഴ​യി​ൽ ചാ​ടി​യ വി​ദ്യാ​ർ​ത്ഥിനി​യെ നാ​ട്ടു​കാ​ർ ആണ് ര​ക്ഷ​പ്പെ​ടു​ത്തി​യത്. തു​ട​ർ​ന്ന്, പെൺകുട്ടി ബ​ന്ധു​ക്ക​ളോ​ട് എ​ബി​ൻ ത​ന്നെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ച​താ​യി പ​റ​ഞ്ഞു. പി​ന്നീ​ട് ബ​ന്ധു​ക്ക​ൾ നീ​ലേ​ശ്വ​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കാ​ഞ്ഞ​ങ്ങാ​ട് സ​ർ​വീ​സ് ന​ട​ത്തു​ന്ന ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​ണ്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പൊ​ലീ​സ് എ​ബി​നെ കാ​ഞ്ഞ​ങ്ങാ​ടു ​വെ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ഹോ​സ്ദു​ർ​ഗ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button