Life Style

ആമവാതത്തിന്റെ ലക്ഷണങ്ങളെ നേരത്തെ തിരിച്ചറിയാം

ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് ആമവാതം അഥവാ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്. സന്ധികളില്‍ നീരിനും വേദനയ്ക്കും ഇത് കാരണമാകുന്നു. ആമവാതത്തിന് പല തരത്തിലുളള ലക്ഷണങ്ങള്‍ ഉണ്ട്. കൈകള്‍, കൈക്കുഴ, കാലുകള്‍ തുടങ്ങിയവയിലൊക്കെയാണ് ആമവാതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. കൂടാതെ ദേഹം കുത്തിനോവുക, രുചിയില്ലായ്മ അങ്ങനെ പല ലക്ഷണങ്ങളും കണ്ടേക്കാം.

Read Also: ആരും ഞങ്ങളെ സഹായിച്ചില്ല, ഇനി വോട്ട് ചോദിച്ച് ഇങ്ങോട്ട് വരേണ്ട: പ്രസിഡന്റ് ഉര്‍ദുഗാനെതിരെ തുര്‍ക്കിയിലെ ജനങ്ങള്‍

ആമവാതത്തിന്റെ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

രാവിലെ ഉണരുമ്പോള്‍ സന്ധികള്‍ക്ക് വല്ലാത്തൊരു പിരിമുറുക്കം അനുഭവപ്പെടുന്നത് ആമവാതത്തിന്റെ ഒരു ലക്ഷണമാകാം. കൈക്കുഴകള്‍ക്കും കാല്‍മുട്ടിലും കാലിലുമെല്ലാം ശരീരത്തിന്റെ ഇരുവശത്തും ഇത്തരത്തില്‍ തോന്നാം.

സന്ധികള്‍ ചുവന്നിരിക്കുന്നതും ആമവാതത്തിന്റെ പ്രാരംഭ ലക്ഷണമാണ്. കോശസംയുക്തങ്ങള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ടാണ് ഇവയ്ക്ക് ചുവന്ന നിറം നല്‍കുന്നത്. ഇതിനോടൊപ്പം കൈകാലുകളിലെ സന്ധികളുടെ ഭാഗത്തുള്ള ചര്‍മ്മത്തിനും നിറവ്യത്യാസം അനുഭവപ്പെടാം.

അമിതമായ ക്ഷീണം ആണ് ആമവാതത്തിന്റെ ഒരു ലക്ഷണം. തളര്‍ച്ചയും ക്ഷീണവും പല രോഗങ്ങളുടെയും ലക്ഷണം ആണെങ്കിലും, കാരണമില്ലാത്ത അമിത ക്ഷീണം നിസ്സാരമാക്കരുത്. തളര്‍ച്ചയുടെ കാരണം കണ്ടെത്തി ചികിത്സ ചെയ്യണം.

സന്ധികളില്‍ മരവിപ്പ് അനുഭവപ്പെടുന്നതും ഒരു ലക്ഷണമാകാം. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴോ അല്ലാതിരിക്കുമ്പോഴോ സന്ധികളില്‍ മരവിപ്പ് അനുഭവപ്പെടാം. സാധാരണയായി കൈകളിലെ സന്ധികളിലാണ് മരവിപ്പ് തുടങ്ങുക. സന്ധികളില്‍ അമര്‍ത്തുമ്പോള്‍ അവ ബലഹീനമായത് പോലെ കാണപ്പെടാം.

മരവിപ്പ് പലപ്പോഴും സന്ധി വേദനക്ക് വഴിമാറുന്നു. കൈകാലുകള്‍ ഇളക്കുമ്പോഴോ വെറുതെയിരിക്കുമ്പോഴോ സന്ധി വേദന അനുഭവപ്പെടാം. ആദ്യഘട്ടത്തില്‍ വിരലുകളിലും കൈക്കുഴകളിലുമാണ് വേദനയനുഭവപ്പെടുക. പിന്നീട് കാല്‍മുട്ട്, കാല്‍പാദം, കണങ്കാല്‍, ചുമല്‍ എന്നിവിടങ്ങളില്‍ വേദന അനുഭവപ്പെടാം.

സന്ധികള്‍ക്കുണ്ടാകുന്ന പിരിമുറുക്കവും ബലഹീനതയും ചലിക്കാനുള്ള ഒരാളുടെ കഴിവിനെയും ചിലപ്പോള്‍ ബാധിക്കാം. തുടക്കത്തില്‍ കൈക്കുഴകള്‍ മുന്നിലേയ്ക്കും പിന്നിലേയ്ക്കും ചലിപ്പിക്കാനും വ്യായാമങ്ങള്‍ ചെയ്യാനും ബുദ്ധിമുട്ട് നേരിടാം. പിന്നീട് കൈകാലുകള്‍ വളയ്ക്കാനോ നിവര്‍ത്താനോ പറ്റാത്ത അവസ്ഥയുണ്ടാകാം.

ഒരു കാരണവുമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുന്നതും ആമവാതത്തിന്റെ ഒരു ലക്ഷണമാകാം. ക്ഷീണവും പനിയുമൊക്കെ കാരണം വിശപ്പ് നഷ്ടപ്പെടുന്നതും ഭാരം കുറയുന്നതിന് കാരണമാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button