Latest NewsNewsIndia

ഐഎസ്ആര്‍ഒയ്ക്ക് വീണ്ടും പൊന്‍തൂവന്‍, എസ്എസ്എല്‍വി വിക്ഷേപണം വിജയകരം

ചെന്നൈ: ഐഎസ്ആര്‍ഒയുടെ പുതിയ റോക്കറ്റ് എസ്എസ്എല്‍വിയുടെ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 9.18-ഓടെയാണ് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്ന് ഉപഗ്രഹങ്ങളെയാണ് ഈ ദൗത്യത്തില്‍ എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, ഇന്തോ അമേരിക്കന്‍ കമ്പനിയായ അന്റാരിസിന്റെ, ജാനസ് 1, ഇന്ത്യയുടെ സ്‌പേസ് സ്റ്റാര്‍ട്ടപ്പായ സ്‌പേസ് കിഡ്‌സ് നിര്‍മിച്ച ആസാദി സാറ്റ് 2 എന്നിവയാണ് എസ്എസ്എല്‍വി ഭ്രമണപഥത്തിലെത്തിച്ചത്.

Read Also: ‘സെമിനാരിയിൽ പോയി ളോഹ ഇടാറായപ്പോൾ അമ്മയെ പ്രണയിച്ചു കെട്ടിയ ആളാണ് എൻറെ അച്ഛൻ, ഞാനും അച്ഛനാകാൻ പോയതാണ്’: അലൻസിയർ

ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റുകളില്‍ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാനാണ് എസ്എസ്എല്‍വി ലക്ഷ്യമിട്ടത്. സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും കുതിച്ചുയര്‍ന്ന് മിനിറ്റുകള്‍ക്കകം എസ്.എസ്.എല്‍വി ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന എസ്എസ്എല്‍വിയുടെ ആദ്യ വിക്ഷേപണം പരാജയമായിരുന്നു. വാഹനത്തിന്റെ ആക്‌സിലറോമീറ്ററിലുണ്ടായ തകരാര്‍ പരിഹരിച്ചതിന് ശേഷമാണ് രണ്ടാം വിക്ഷേപണത്തിന് ഐഎസ്ആര്‍ഒ ഇറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button