NewsMobile PhoneTechnology

സാംസംഗ് ഗാലക്സി എ52 5ജി: സവിശേഷതകൾ അറിയാം

6.5 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

സാംസംഗിന്റെ ഏറ്റവും മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നാണ് സാംസംഗ് ഗാലക്സി എ52 5ജി. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോണിന് ആവശ്യക്കാർ ഏറെയാണ്. കുറഞ്ഞ കാലയളവ് കൊണ്ടുതന്നെ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ സാംസംഗ് ഗാലക്സി എ52 5ജി സ്മാർട്ട്ഫോണുകൾക്ക് സാധിച്ചിട്ടുണ്ട്. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

6.5 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1,080 × 2,400 ആണ് പിക്സൽ റെസല്യൂഷൻ. 90 ഹെർട്സ് റിഫ്രഷ് റേറ്റും ലഭിക്കുന്നുണ്ട്. ക്വാൽകം എസ്എം7225 സ്നാപ്ഡ്രാഗൺ 750ജി പ്രോസസറിലാണ് പ്രവർത്തനം. ആൻഡ്രോയിഡ് 11 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

Also Read: കേരളത്തില്‍ രാഷ്ട്രീയ രക്ഷാപ്രവര്‍ത്തനം വേണം: തുടര്‍ഭരണം നല്‍കിയ ജനങ്ങള്‍ അപകടം മനസിലാക്കിയെന്ന് സുരേഷ് ഗോപി

64 മെഗാപിക്സൽ, 12 മെഗാപിക്സൽ, 5 മെഗാപിക്സൽ, 5 മെഗാപിക്സൽ ക്വാഡ് ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 25 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 4,500 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 189 ഗ്രാം മാത്രമാണ് ഈ ഹാൻഡ്സെറ്റുകളുടെ ഭാരം. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന സാംസംഗ് ഗാലക്സി എ52 5ജി സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 24,990 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button