Latest NewsUAENewsInternationalGulf

യാത്ര പുറപ്പെടുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ: ജനങ്ങൾക്കായി പ്രത്യേക ക്യാംപെയ്ൻ ആരംഭിച്ച് പോലീസ്

ദുബായ്: ശൈത്യക്കാലത്ത് യാത്ര പുറപ്പെടുന്നവർക്കായി പ്രത്യേക ക്യാംപെയ്ൻ ആരംഭിച്ച് ദുബായ് പോലീസ്. ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ട് & റെസ്‌ക്യൂ വിഭാഗമാണ് ക്യാംപെയ്ൻ നടത്തുന്നത്. സേഫ് വിന്റർ എന്ന പേരിലാണ് ക്യാംപെയ്ൻ.

Read Also: പതിനേഴുകാരന് പൊതുറോഡിൽ ഓടിക്കാൻ സ്‌കൂട്ടർ നൽകിയ ബന്ധുവിന് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷയും 

അപകടങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. യാത്ര പുറപ്പെടുന്നതിന് മുമ്പ് ഔദ്യോഗിക മാധ്യമ സ്രോതസ്സുകളിലെ കാലാവസ്ഥാ പ്രവചനങ്ങൾ പരിശോധിക്കണമെന്നും പോലീസ് നിർദ്ദേശം നൽകി.

ബ്രേക്കുകൾ, ടയർ പ്രഷർ, എഞ്ചിൻ അവസ്ഥ എന്നിവ പരിശോധിച്ച് വാഹനങ്ങൾ നല്ല നിലയിലാണെന്ന് ഉറപ്പാക്കാണം. മരുഭൂമിയിൽ വാഹനമോടിക്കുന്നതിന് മുമ്പ് ടയറുകളിലെ വായു മർദ്ദം കുറയ്ക്കണമെന്നും പോലീസ് നിർദ്ദേശം. മണൽത്തിട്ടകളിൽ അപകടകരമായ സ്റ്റണ്ടുകൾ നടത്തുന്നതിനെതിരെയും, വെള്ളച്ചാലുകളിലേക്കോ താഴ്‌വരകളിലേക്കോ പ്രവേശിക്കുന്നതിനെതിരെയും പോലീസ് മുന്നറിയിപ്പ് നൽകി. കാൽനട യാത്രയ്ക്കോ ക്യാമ്പിംഗിനോ വേണ്ടിയുള്ള വിദൂര പ്രദേശങ്ങളിലേക്ക് ഒരിക്കലും ഒറ്റയ്ക്ക് പോകരുതെന്നും പോലീസ് ആഹ്വാനം ചെയ്തു.

Read Also: കുഞ്ഞുങ്ങളെ നെഞ്ചോട്‌ ചേര്‍ത്ത് ഉറക്കുന്നവര്‍ ശ്രദ്ധിക്കുക: നിങ്ങളുടെ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button