Latest NewsNews

അമ്മയ്ക്ക് കുട്ടിയെക്കാള്‍ പ്രാധാന്യം മറ്റൊരു ബന്ധത്തിൽ, കുട്ടിയെ അച്ഛനൊപ്പം വിട്ട് ഹൈക്കോടതി

അമ്മയ്ക്ക് കുട്ടിയെക്കാള്‍ പ്രാധാന്യം പുതിയ പങ്കാളിയോടാണെന്ന് കണ്ടെത്തിയതോടെ കുട്ടിയെ അച്ഛനൊപ്പം വിട്ട് കർണാടക ഹൈക്കോടതി. സമാന നിരീക്ഷണം നടത്തിയ കുടുംബകോടതിയുടെ വിധി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. കുട്ടിയെ അച്ഛനൊപ്പം വിട്ടുകൊണ്ടുള്ള കുടുംബകോടതി വിധിയെ ചോദ്യം ചെയ്ത് കൊണ്ട് അമ്മ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിധി.

അമ്മ കുഞ്ഞിന് പ്രധാന്യം നല്‍കുന്നില്ലെന്ന് തെളിയിക്കാന്‍ അച്ഛന് കഴിഞ്ഞു. ഇതാണ് അമ്മയ്ക്ക് തിരിച്ചടിയായത്. രണ്ടാം വിവാഹമായിരുന്നു ഈ ഡോക്ടര്‍ ദമ്പതിമാരുടേത്. 2011ലാണ് ഇരുവരും വിവാഹിതരായത്. 2015ല്‍ ഇവര്‍ക്ക് പെണ്‍കുട്ടി ജനിച്ചു. എന്നാല്‍, ഇതിനിടെ ഭാര്യയ്ക്ക് മറ്റൊരു ബന്ധം കൂടി ഉണ്ടെന്ന് കണ്ടതോടെ കുടുംബബന്ധത്തിൽ താളപ്പിഴകൾ ആരംഭിച്ചു. പ്രശ്നങ്ങൾ പതിവായതോടെ ഇരുവരും വിവാഹമോചിതരായി. ഈ സമയം മുഴുവൻ കുട്ടി അമ്മയുടെ കൂടെ ആയിരുന്നു. അവകാശവാദം ഉന്നയിച്ച് അച്ഛൻ രംഗത്തെത്തിയിരുന്നില്ല.

എന്നാൽ, 2018ല്‍ അമ്മ കുട്ടിയുമായി മറ്റൊരാള്‍ക്കൊപ്പം താമസം ആരംഭിച്ചതോടെയാണ് കുട്ടിയുടെ സംരക്ഷണാവകാശം തേടി പിതാവെത്തിയത്. കുഞ്ഞിനെക്കാള്‍ അമ്മയ്ക്ക് പ്രാധാന്യം പുതിയ പങ്കാളിയാണെന്ന് അച്ഛന്‍ കോടതിയില്‍ തെളിയച്ചതോടെ കുടുംബകോടതി അച്ഛനനുകൂലമായി വിധി പ്രഖ്യാപിച്ചിരുന്നു. ഈ വിധി ശരിവെയ്ക്കുകയാണ് ഇപ്പോൾ ഹൈക്കോടതിയും ചെയ്തിരിക്കുന്നത്. എല്ലാ ഞായറാഴ്ചയും കുട്ടിയെ കാണാന്‍ അമ്മയ്ക്ക് അനുമതിയുണ്ട്. വിശേഷ ദിവസങ്ങളിലും വേനല്‍ അവധിക്ക് പത്തു ദിവസവും അമ്മയ്‌ക്കൊപ്പം നിർത്തണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button