Latest NewsNewsTechnology

വമ്പിച്ച വിലക്കിഴിവിൽ മോട്ടോറോളയുടെ ഈ ഹാൻഡ്സെറ്റ് സ്വന്തമാക്കാൻ അവസരം, കിടിലൻ ഓഫറുമായി ഫ്ലിപ്കാർട്ട്

എക്സ്ചേഞ്ച് ഓഫർ നിബന്ധനകൾക്ക് വിധേയമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്

ഇന്ത്യൻ വിപണിയിൽ പ്രത്യേക സ്വാധീനമുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് മോട്ടോറോള. ഇത്തവണ മോട്ടോറോളയുടെ കിടിലൻ ഹാൻഡ്സെറ്റായ മോട്ടോറോള ജി82 വമ്പിച്ച കിഴിവിൽ വാങ്ങാനുള്ള അവസരമാണ് ഒരുക്കുന്നത്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് മുഖാന്തരമാണ് ഓഫർ വിലയിൽ മോട്ടോറോള ജി82 സ്വന്തമാക്കാനുളള അവസരം ലഭിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 21 ശതമാനം കിഴിവോടെയാണ് മോട്ടറോള ജി82 ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുളളത്.

മോട്ടോറോള ജി82 സ്മാർട്ട്ഫോൺ 20,999 രൂപയ്ക്കാണ് സ്വന്തമാക്കാൻ സാധിക്കുക. കൂടാതെ, എക്സ്ചേഞ്ച് ഓഫറും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പഴയ സ്മാർട്ട്ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് പരമാവധി 18,500 രൂപ വരെയാണ് എക്സ്ചേഞ്ച് തുകയായി വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, എക്സ്ചേഞ്ച് ഓഫർ നിബന്ധനകൾക്ക് വിധേയമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഈ ഹാൻഡ്സെറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്.

Also Read: ചലനശേഷി ഇല്ലാത്ത അമ്മ ഇഴഞ്ഞു ചെന്നിട്ടും സൂര്യഗായത്രിയെ അരുൺ വെറുതെ വിട്ടില്ല, പക തീരുവോളം കുത്തി-നാടിനെ നടുക്കിയ സംഭവം

shortlink

Related Articles

Post Your Comments

Related Articles


Back to top button